കോൺഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് തന്റെ കഥയിലൂടെ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ പറയട്ടെ : പഞ്ച് ഡയലോഗ് പോസ്റ്റുമായി ഡോ. ജോൺ ബ്രിട്ടാസ് എം പി

തെക്കൻ കേരളത്തിലെയും മലബാറിലെയും രഷ്ട്രീയക്കാരെ പറ്റിയും അവരിലുള്ള വ്യത്യാസങ്ങൾ എന്താണെന്നും സാക്ഷാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഒരു പത്രത്തിന് ( The New Indian Express) നൽകിയ അഭിമുഖത്തിൽ പറയുന്ന വാക്കുകൾ രസകരമായി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് ഡോ. ജോൺ ബ്രിട്ടാസ് എം പി . കോൺഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് തന്റെ കഥയിലൂടെ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നതാണ് ഭംഗി എന്ന പഞ്ച് ഡയലോഗ് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത് . പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ …..

ചോദ്യം : തെക്കൻ കേരളത്തിലെയും മലബാറിലെയും രഷ്ട്രീയക്കാർ എത്രകണ്ട് വ്യത്യസ്തരാണ് ?

ഉത്തരം : അതെ , അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട് . ഞാനൊരു കഥ പറയാം. രാവണനെ കൊന്ന ശേഷം പുഷ്പക വിമാനത്തിൽ ഭാര്യ സീതക്കും സഹോദരൻ ലക്ഷ്മണനും ഒപ്പം ലങ്കയിൽ നിന്ന് രാമൻ മടങ്ങുകയാണ് . കേരളത്തിന്റെ തെക്കൻ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോൾ ..ലക്ഷ്മണൻ ആലോചിച്ചു …രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന് . അപ്പോഴേക്കും വിമാനം തൃശൂർ എത്തുകയും ലക്ഷ്മണന്റെ മനസ്സ് മാറുകയും ചെയ്തു . മാത്രമല്ല അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടായി. രാമനാകട്ടെ അവന്റെ തോളത്തു തട്ടി പറഞ്ഞു .. “അതെ , നിന്റെ മനസ്സ് ഞാൻ വായിച്ചു . നിന്റെ കുറ്റമല്ല , നമ്മൾ കടന്നു വന്ന നാടിന്റെ പ്രശ്നമാ ..” ( ചിരിക്കുന്നു ).
വരട്ടെ … ഇത് ഞാൻ പറഞ്ഞ കഥയല്ല . …ഇതിലൊരു വാക്ക് പോലും എന്റെയല്ല ..
ഇതിനോട് യോജിക്കുന്നുമില്ല ..
സാക്ഷാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഒരു പത്രത്തിന് ( The New Indian Express) നൽകിയ അഭിമുഖത്തിൽ നിന്നുള്ളതാണിത് . കോൺഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് തന്റെ കഥയിലൂടെ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നതാണ് ഭംഗി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News