മുംബൈയിൽ ചെങ്കണ്ണ് രോഗം പടരുന്നു; ജാഗ്രത വേണമെന്ന് ബിഎംസി

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മുംബൈയിൽ കൺജങ്ക്റ്റിവിറ്റിസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, കണ്ണിൽ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ മുൻകരുതലുകളും സമയബന്ധിതമായ  ചികിത്സയും അനിവാര്യമാണെന്നും ബി എം സി അറിയിച്ചു.

മഴക്കാലത്ത് വായുവിൽ ഈർപ്പം കൂടുമ്പോൾ പരിസരം പകർച്ചവ്യാധികളുടെ വിളനിലമായി മാറും. കൺജങ്ക്റ്റിവിറ്റിസും മറ്റ് അസുഖങ്ങളും ഈ സമയത്താണ് പടരുന്നതെന്നാണ് വിദഗ്ധ ഡോക്ടർമാർ പറയുന്നു.

കണ്ണിന് അസ്വാഭാവികമായ  നീരും വീക്കവും അനുഭവപ്പെടുന്നതോടൊപ്പം ചൊറിച്ചിലും ഭാരവും ഉണ്ടാകുന്നതാണ് ലക്ഷണങ്ങൾ.

രോഗം ബാധിച്ചവർ ഇടയ്ക്കിടെ കണ്ണിൽ തൊടുന്നത് ഒഴിവാക്കണമെന്നും ആവർത്തിച്ച് വെള്ളത്തിൽ കഴുകണമെന്നും അണുബാധയുള്ള സമയത്ത് മറ്റുള്ളവരിൽ നിന്ന് അകന്നുനിൽക്കണമെന്നും ബിഎംസി പ്രസ്താവനയിൽ പറയുന്നു.

അഞ്ചോ ആറോ ദിവസത്തിനുള്ളിൽ ഭേദമാകുന്ന അസുഖത്തിന്  വീട്ടുവൈദ്യങ്ങൾ ഒഴിവാക്കണമെന്നും നേത്രരോഗവിദഗ്ദ്ധരുടെ ഉപദേശം തേടണമെന്നും ബിഎംസി നിർദ്ദേശിച്ചു. കൺജങ്ക്റ്റിവിറ്റിസ് മരുന്നുകൾ  ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണെന്നും നഗരസഭ ഉദ്യോഗസ്ഥർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News