പീഡനക്കേസിൽ പ്രതിയായി ഒളിവില്‍പ്പോയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കണ്ടെത്താന്‍ പ്രതീകാത്മക തിരച്ചിലുമായി ഡിവൈഎഫ്‌ഐ. പെരുമ്പാവൂര്‍ നഗരത്തിൽ നൂറ് കണക്കിന് ചെറുപ്പക്കാരാണ് എം എൽ എ യെ തിരയാൻ ഇറങ്ങിയത്.വേറിട്ട പ്രതിഷേധം കാഴ്ചക്കാർക്കും കൗതുകമായി.
വൈകിട്ട് നാലുമുതൽ പെരുമ്പാവൂര്‍ നഗരത്തില്‍ മുഴുവന്‍ വ്യാപകമായ തിരച്ചിലാണ് എം എൽ എ യ്ക്കായി നടത്തിയത്. എൽദോസ് കുന്നപ്പിള്ളിയുടെ ചിത്രങ്ങൾ പതിച്ച പ്ലക്കാർഡുകളുമായി യുവതീ യുവാക്കൾ കടകളും സ്ഥാപനങ്ങളും കയറിയിറങ്ങി.
എം എൽ എ യെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം എം എൽ എ യെ സംരക്ഷിക്കുകയാണെന്ന് ഡി വൈ എഫ് ഐ നേതാക്കൾ ആരോപിച്ചു. പെരുമ്പാവൂരിന് ഒരാഴ്ചയായി ജനപ്രതിനിധി ഇല്ലാത്ത അവസ്ഥയാണെന്നും DYFl ആരോപിച്ചു
ബ്ലോക്ക് കമ്മിറ്റിയാണ് ഒളിവില്‍പ്പോയ എംഎല്‍എയെ കണ്ടെത്താന്‍ ‘തിരച്ചിലിനിറങ്ങും’ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഒളിവില്‍ പോയതോടെ എംഎല്‍എയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും അഭ്യര്‍ഥിച്ച് ഡിവൈഎഫ്‌ഐ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു. എൽദോസ് കുന്നപ്പള്ളിയെ കാണ്മാനില്ലെന്ന് കാണിച്ച് DYFl പോലീസിനും പരാതി നൽകിയിട്ടുണ്ട്.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.