ISL ൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – എ.ടി.കെ മോഹൻബഗാൻ പോരാട്ടം; മത്സരാവേശത്തിൽ കൊച്ചി

ISL ൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – എ.ടി.കെ മോഹൻബഗാൻ പോരാട്ടം. രാത്രി 7:30 ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റു തീർന്നു.

മഞ്ഞക്കടലിന് മുന്നിൽ നടക്കുന്ന മത്സരത്തിൽ വിജയം കൊമ്പന്മാർക്ക് അഭിമാന പ്രശ്നമാണ്. രണ്ടു തവണ കിരീട മോഹം ഇല്ലാതാക്കിയ എ.ടി.കെ യെ തോൽപിച്ച് നിറഞ്ഞു തുളുമ്പുന്ന ഗ്യാലറിക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം വിജയം ആഘോഷിക്കണം. ഉക്രെയ്ൻ താരം കലിയൂഷ്നിയാണ് മഞ്ഞപ്പടയുടെ സൂപ്പർ താരം.

ജിയാനുവും ഡയമൻറക്കോസും ലൂണയും സഹലുമെല്ലാം പുറത്തെടുക്കുന്നത് ഒന്നാന്തരം പ്രകടനമാണ്. ഫിനിഷിംഗിലെ പോരായ്മയാണ് ടീമിന്റെ ദൌർബല്യം. സീസണിൽ ടീമിന്റെ വിജയത്തുടക്കത്തിൽ ആശാൻ വുകുമനോവിച്ചും ഹാപ്പിയാണ്.

അതേസമയം, ആദ്യ മത്സരത്തിൽ ചെന്നൈയിനോട് തോറ്റതിന്റെ നിരാശ മാറ്റാനുറച്ചാണ് എ.ടി.കെ ഇറങ്ങുന്നത്. കൂടുതൽ സമയം പന്ത് വരുതിയിൽ നിർത്താനായിട്ടും ചെന്നൈയോട് തോൽവി പിണഞ്ഞത് എ.ടി.കെയെ മാനസികമായി തളർത്തിയിട്ടുണ്ട്. ബൌമാസും ടിരിയും കോട്ടാലും കുരുണിയനും സുഭാശിഷ് ബോസും മൻവീറും അടങ്ങുന്ന ടീം വിജയത്തിലൂടെ തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്.ടീമുകൾ ആകെ 14 തവണ ഏറ്റുമുട്ടിയപ്പോൾ 5 തവണ എ.ടി.കെയും 4 തവണ ബ്ലാസ്റ്റേഴ്സും ജയിച്ചു. 5 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.പഴയ കണക്ക് തീർക്കാൻ ഉറച്ച് കൊമ്പന്മാരും വിജയം നേടാൻ ലക്ഷ്യമിട്ട് എ.ടി. കെയും മുഖാമുഖം വരുമ്പോൾ കൊച്ചി സ്റ്റേഡിയം വേദിയാവുക ആരാധകരെ ആവേശത്തിമിർപ്പിലാക്കുന്ന ത്രില്ലർ പോരിനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News