ഓപ്പറേഷൻ ഫോക്കസ് 3: വാഹനങ്ങൾക്ക് പിഴയടച്ച് രക്ഷപ്പെടാൻ സാധിക്കില്ല, മന്ത്രി ആന്റണി രാജു

നിയമലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ ഫോക്കസ് 3 പരിശോധന ശക്തമാണ്.ഇതുമായി ബന്ധപ്പെട്ട പരിശോധന കർശനമായി തുടരുകയാണെന്നും വാഹനങ്ങൾക്ക് പിഴയടച്ചു രക്ഷപ്പെടാൻ സാധിക്കില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

പിഴയൊടുക്കാതെ പോകുന്നവരെ കാര്യത്തിൽ നടപടി കർക്കശമാക്കും, ബ്ലാക്ക് ലിസ്റ്റിൽപ്പെടുന്ന ബസുകൾ ഓടുന്ന സാഹചര്യം ഉണ്ടായത് ഹൈക്കോടതി സ്റ്റേ കാരണമാണെന്നും അത്തരം കേസുകൾ പരിശോധിച്ച് സ്റ്റേ നീക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കെഎസ്ആർടിസി ബസുകളിലെ പരസ്യം നിയമപരമായി സർക്കാർ അനുമതിയോടെ ആവാമെന്ന് ചട്ടമുണ്ടെന്നും ഇതുമായിബന്ധപ്പെട്ട് ഹൈക്കോടതിയിൽ റിവ്യു നൽകി ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here