സിങ്കപ്പൂര്‍ സ്റ്റൈലിലൊരു ഫ്രൈഡ് റൈസ് | Fried rice

ഉച്ചയ്ക്ക് സ്വൽപം വ്യത്യസ്തമായ ഫ്രൈഡ് റൈസ് തയ്യാറാക്കി നോക്കിയാലോ. എരിവും വ്യത്യസ്തമായ സോസുകളും പച്ചക്കറികളും ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഫ്രൈഡ് റൈസ് ആണിത്.

ആവശ്യമുള്ള സാധനങ്ങൾ

ബസുമതി അരി -ഒരുകപ്പ്
വെളുത്തുള്ളി(ചെറുതായി അരിഞ്ഞത്) – ഒന്ന്
ഒലിവ് ഓയിൽ -2 ടേബിൾ സ്പൂൺ
കുരുമുളക് -കാൽടീസ്പൂൺ
സ്പ്രിങ് ഒണിയൻ(ചെറുതായി അരിഞ്ഞത്) -അരക്കപ്പ്
ക്യാപ്സിക്കം -അരക്കപ്പ്

കാരറ്റ് (ചീകിയെടുത്തത്) -കാൽകപ്പ്
പച്ചമുളക് -ഒന്ന്
വിനാഗിരി -അരടേബിൾ സ്പൂൺ
റെഡ് ചില്ലി സോസ്-രണ്ട് ടേബിൾ സ്പൂൺ
ലൈറ്റ് സോയ സോസ് -ഒരു ടേബിൾ സ്പൂൺ

ചില്ലി ഗാർലിക് സോസ് -ഒരു ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചോറ് വേവിച്ച് മാറ്റി വയ്ക്കുക. ഇത് നന്നായി തണുക്കണം. ചുവട് കട്ടിയുള്ള പാത്രത്തിൽ ഒലിവ് എണ്ണ ഒഴിച്ച് വെളുത്തുള്ളി ഇതിലിട്ട് വഴറ്റുക. ഇതിലേക്ക് സ്പ്രിങ് ഒണിയൻ, പച്ചമുളക് അരിഞ്ഞത്, കാരറ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കിയെടുക്കുക.

ഈ കൂട്ടിലേക്ക് ക്യാപ്സിക്കവും ഉപ്പും ചേർത്ത് നന്നായി വേവിക്കുക. ഇതിലേക്ക് നേരത്തെ വേവിച്ചു വെച്ചിരിക്കുന്ന ചോറ് ചേർത്തുകൊടുക്കാം. ചോറ് ചേർത്തശേഷം എല്ലാ സോസുകളും വിനാഗിരിയും ചേർക്കാം. മുകളിൽ കുരുമുളക് കൂടി ചേർത്തശേഷം നന്നായി ഇളക്കിച്ചേർക്കാം. സ്വാദിഷ്ടമായ സിങ്കപ്പൂർ ഫ്രൈഡ് റൈസ് തയ്യാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News