ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യംചെയ്യും. നാളെ രാവിലെ 11 മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ നോട്ടീസ് അയച്ചു. മനീഷ് സിസോദിയ തന്നെയാണ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
തൻ്റെ വീട്ടില്‍ സിബിഐ 14 മണിക്കൂര്‍ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ലെന്ന് സിസോദിയ പറഞ്ഞു. ചോദ്യംചെയ്യലിന് ഹാജരാകുമെ ന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും സിസോദിയ പ്രതികരിച്ചു.
അഴിമതിക്കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ. കേസില്‍ മലയാളിയായ വിജയ് നായര്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. സിബിഐക്ക് പുറമെ ഇ.ഡിയും കേസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം കശ്മീരിലെ ഷോപ്പിയാനില്‍ ഇന്നും പണ്ഡിറ്റുകളുടെ പ്രതിഷേധക്കൂട്ടായ്മ . തുടര്‍ച്ചയായി ഭീകരവാദികള്‍ ലക്ഷ്യമിടുമ്പോള്‍ സുരക്ഷ തേടിയാണ് പണ്ഡിറ്റുകളുടെ സംഗമം. ഇന്നലെ ഭീകരര്‍ വെടിവച്ചുകൊന്ന പുരാന്‍ കൃഷന്‍ ഭട്ടിന്‍റെ സംസ്കാരവും ഇന്ന് നടക്കും.
ചൗധരി ഗുണ്ഡിലെ വീട്ടില്‍നിന്ന് ആപ്പിള്‍ തോട്ടത്തിലേക്ക് പോകുംവഴിയാണ് പുരാന്‍ കൃഷനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.അതെ സമയം കശ്മീരി പണ്ഡിറ്റിനെ വെടിവെച്ച് കൊന്നതിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ് ഏറ്റെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.