‘വടക്കും തെക്കും തമ്മിലുള്ള താരതമ്യം സുധാകരന് അറിയുമോ’?; വിവാദ പ്രസ്താവനവിൽ പ്രതികരിച്ച് മന്ത്രി വി എൻ വാസവൻ

തെക്കൻ കേരളത്തെ അവഹേളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരാമ‍ര്‍ശങ്ങൾക്കെതിരെ മന്ത്രി വിഎൻ വാസവൻ. വടക്കും തെക്കും തമ്മിലുള്ള താരതമ്യം സുധാകരൻ നടത്തിയിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്ന് മന്ത്രി തുറന്നടിച്ചു. കേരളത്തിലെ ഒരു സ്ഥലം മറ്റൊരിടത്തെക്കാൾ മെച്ചമാണ് അവിടുത്തെ ജനങ്ങൾ മികവുറ്റതാണ് മറ്റേത് മോശമാണ് എന്ന രീതിയിൽ സംസാരിക്കുന്ന രാഷ്ട്രീയം ഏത് അർത്ഥത്തിലാണെങ്കിലും ബഹിഷ്കരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കുറിച്ചു.

“ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍” എന്ന് വി എൻ വാസവൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രി വി എൻ വാസവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങിനെ…

“ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം;
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍”
ഭാരതവും കേരളവും ഒരുമിച്ചു പോകണമെന്ന സന്ദേശം വള്ളത്തോളുയര്‍ത്തിക്കൊണ്ട് വന്നത് സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂറിന്റെ പടപ്പുറപ്പാടിന്റെ പശ്ചാത്തലത്തിലായിരുന്നു. സിപിയെ പൊരുതി തോൽപ്പിച്ച നാടാണിത്. ആ കേരളത്തിലാണ് വടക്കും തെക്കും തമ്മിലുള്ള താരതമ്യം കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ നടത്തിയിരിക്കുന്നത്. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ഒന്നാണിത്.
കേരളത്തിലെ ഒരു സ്ഥലവും മറ്റൊരിടത്തെക്കാൾ മെച്ചമാണ് അവിടുത്തെ ജനങ്ങൾ മികവുറ്റതാണ് മറ്റേത് മോശമാണ് എന്ന് എന്ന രീതിയിൽ സംസാരിക്കുന്ന രാഷ്ട്രീയം ഏത് അർത്ഥത്തിലാണെങ്കിലും ബഹിഷ്കരിക്കപ്പെടേണ്ട രാഷ്ട്രീയമാണ്.

അതേസമയം,മലബാറിലെ നേതാക്കന്മാരെ രാഷ്ട്രീയ വ്യത്യാസമന്യേ വിശ്വസിക്കാൻ കഴിയാവുന്നവരെന്നും തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കഴിയാത്തവരെന്നുമാണ് സുധാകരൻ പ്രതികരിച്ചത്. മലബാറുകാർ സത്യസന്ധരും ധീരരും നേർവഴിക്ക് പോകുന്നവരുംമാണെന്നായിരുന്നു കെ സുധാകരന്റെ പരാമ‍ര്‍ശം. സുധാകരന്റെ വിഭജന രാഷ്ട്രീയ പ്രസ്താവന ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ വിവാദമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News