നിറം മാറുന്ന ബാക്ക്പാനലുമായി വിവോ വി25 സ്മാര്‍ട്‌ഫോണുകള്‍ | Smart Phone

വിവോ വി25 പ്രോ അവതരിപ്പിച്ചതിന് പിന്നാലെ വിവോ വി25 സ്മാർട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ക്യാമറയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് വിവോ വി25 ഉം അവതരിപ്പിച്ചിരിക്കുന്നത്. വിവോ വി25 പ്രോ സ്മാർട്‌ഫോണിന് സമാനമായ ഡിസൈനിൽ പുറത്തിറക്കിയിരിക്കുന്ന ഫോണിൽ നിറം മാറുന്ന ഗ്ലാസ് ബാക്ക് പാനലാണ് നൽകിയിരിക്കുന്നത്.

നീല, കറുപ്പ് നിറങ്ങളിൽ ഫ്‌ളിപ്കാർട്ടിലായിരിക്കും ഫോണിന്റെ വിൽപന.വിവോ വി 25 ന്റെ എട്ട് ജിബി റാം + 128 ജിബി സ്‌റ്റോറേജ് പതിപ്പിന് 27999 രൂപയാണ് വില. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 31999 രൂപ വിലയുണ്ട്.

റിലയൻസ് ഡിജിറ്റൽ, ക്രോമ ഉൾപ്പടെയുള്ള ഓഫ് ലൈൻ സ്റ്റോറുകളിലും ഫോൺ വിൽപനയ്‌ക്കെത്തും.മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് ഐസിഐസിഐ ബാങ്ക് കാർഡിലും എസ്ബിഐ കാർഡിലും 10 ശതമാനം വിലക്കിഴിവ് ലഭിക്കും.

വാട്ടർ ഡ്രോപ്പ് നോച്ച് ഉള്ള 6.44 ഇഞ്ച് ഡിസ്‌പ്ലേ ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ ആണിതിന്. 90 ഹെർട്‌സ് റിഫ്രഷ് റേറ്റുണ്ട്.മീഡിയാ ടെക് ഡൈമെൻസിറ്റി 900 പ്രൊസസർ ചിപ്പ് ശക്തിപകരുന്ന ഫോണിൽ 12 ജിബി വരെ റാമും 256 ജിബി വരെ സ്‌റ്റോറേജുമുണ്ട്.

ആൻഡ്രോയിഡ് 12 ഒഎസ് ആണിതിൽ. ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുണ്ട്.ട്രിപ്പിൾ ക്യാമറയിൽ 64 എംപി പ്രധാന ക്യാമറയും എട്ട് എംപി അൾട്രാ വൈഡ് ക്യാമറയും 2 എംപി മാക്രോ സെൻസറും ഉൾക്കൊള്ളുന്നു. 50 എംപി ക്യാമറയാണ് സെൽഫിയ്ക്കായി നൽകിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here