ഇലന്തൂര്‍ നരബലി;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍ ഹാഷിം കൈരളി ന്യൂസിനോട്

ഇലന്തൂർ നരബലിക്കേസിലെ പ്രതികൾ കൂടുതൽ ആളുകളെ വലയിലാക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. പത്തനംതിട്ട ആനപ്പാറ സ്വദേശിനിയെ വൈദ്യൻ്റെ വീട്ടിൽ നിന്നു രക്ഷപ്പെടുത്തിയത് ഓട്ടോ ഡ്രൈവർ.
എന്നാൽ ഇന്ന് കത്തിയും കയറും വാങ്ങിയ കടയിൽ എത്തിച്ചു ഭഗവൽ സിംഗിൻ്റെ മൊഴിയെടുക്കും.

കൂടുതൽ സ്ത്രീകൾ ഇരയാക്കപ്പെട്ടോ സംശയം ബലപ്പെടുന്നതിനിടയാണ് മറ്റു രണ്ടു സ്ത്രീകളെ വലയിലാക്കാൻ പ്രതികൾ ശ്രമിച്ച വിവരം പുറത്തുവരുന്നത്. ആനപ്പാറ സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരിയെയും, തിരുമൽ കേന്ദ്രത്തിൽ സഹായിയെ എത്തിയ പന്തളം സ്വദേശനിയുമാണ് വലയിലാക്കാൻ പ്രതികൾ ശ്രമിച്ചത്. ലോട്ടറി വില്പനക്കാരിയായ സ്ത്രീയെ രക്ഷിച്ചത് പത്തനംതിട്ട സ്വദേശിയായ ഓട്ടോ ഡ്രൈവർ ഹാഷിം ആണ്. സംഭവത്തെക്കുറിച്ച് ഹാഷിം പറയുന്നത് ഇങ്ങനെ…

അതേസമയം, ലോട്ടറി വിൽപ്പന നടത്തി വന്ന സ്ത്രീ ഇപ്പോൾ വിദേശത്താണ്. നടന്ന സംഭവങ്ങളെക്കുറിച്ച് പോലീസ് ഫോൺ മുഖേനെ യുവതിയുടെ മൊഴിയെടുത്തു. കൂടുതൽ തെളിവെടുപ്പിനായി വൈദ്യൻ ഭഗവൽ സിംഗിന് പത്തനംതിട്ട ഇലന്തൂരിലെത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News