ADVERTISEMENT
കെഎസ്ആർടിസിയിൽ വരുമാന ചോർച്ച തടയാനുള്ള നടപടികൾ ശക്തമാക്കിയെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. തട്ടിപ്പ് തടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും…നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്ക് പിഴയടച്ച് രക്ഷപ്പെടാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് പണം കാണാതായ സംഭവത്തിന് പിന്നാലെയാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. തട്ടിപ്പ് നടത്തിയാൽ രക്ഷപ്പെടാനാകില്ല. ഇത്തരക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി.ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനം കണ്ടെത്താൻ പരിശോധന ശക്തമാക്കി. നിയമം ലംഘിച്ചാൽ പിഴയടച്ച് രക്ഷപ്പെടാൻ സാധിക്കില്ല. പിഴയൊടുക്കാത്തവർക്കെതിരെ കർക്കശ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കെഎസ്ആർടിസി ബസിൽ പരസ്യം സർക്കാർ അനുമതിയോടെ ആകാമെന്ന് ചട്ടമുണ്ട്. ഹൈക്കോടതിയിൽ റിവ്യു നൽകി ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുമെന്നും ആന്റണി രാജു വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.