കുരങ്ങുശല്യം കൊണ്ട് വീട്ടില്‍ ഇരിക്കാന്‍ വയ്യ; പെട്രോളുമായി മരത്തില്‍ കയറി കര്‍ഷന്റെ ആത്മഹത്യാഭീഷണി

ഏലപീടികയില്‍ കുരങ്ങുശല്യത്തില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ ആത്മഹത്യാഭീഷണി മുഴക്കി.ഏലപീടിക സ്വദേശി സ്റ്റാന്‍ലിയാണ് പെട്രോളുമായി മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കുരങ്ങുശല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ ഇലക്ട്രിക് വസ്തുക്കള്‍, ആഹാര സാധനങ്ങള്‍ ഉള്‍പ്പെടെ കുരങ്ങന്മാര്‍ നശിപ്പിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം പ്രശ്‌ന പരിഹാരത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായി സ്റ്റാന്‍ലി പറയുന്നു. അവര്‍ വീട്ടിലെത്തിയ ശേഷം നടത്തിയ പ്രതികരണം നിരാശപ്പെടുത്തുന്നതാണെന്ന് സ്റ്റാന്‍ലി ആരോപിക്കുന്നു. കുരങ്ങുശല്യത്തിന് പരിഹാരം കാണുന്നതിന് പകരം അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കാനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശമെന്ന് സ്റ്റാന്‍ലി പറയുന്നു

വനംവകുപ്പ് ഉദ്യാഗസ്ഥരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സ്റ്റാന്‍ലി ഇന്ന് മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കാതെ മരത്തില്‍ നിന്ന് താഴേ ഇറങ്ങില്ലെന്നാണ് സ്റ്റാന്‍ലി പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News