കീരിയും കരിമൂർഖനും മുഖാമുഖം…! വൈറലായി ഞെട്ടിക്കുന്ന വീഡിയോ | Viral Video

ഏതെങ്കിലും തരത്തിലുള്ള പാമ്പിനെ കണ്ടാൽ മംഗൂസ് ചാടി വീഴും.ഇരുവരും തമ്മിലുള്ള ശത്രുത അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കീരി ചാടി വീഴുമ്പോൾ ശക്തമായി പാമ്പ് ഫൈറ്റ് ചെയ്തു നിൽക്കുമെങ്കിലും ഒടുവിൽ കീരി പാമ്പിനെ കൊല്ലാറാണ് പതിവ്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്‌.

അതിൽ കറുത്ത മൂർഖനും മംഗൂസും തമ്മിലുള്ള കടുത്ത യുദ്ധം കാണാന്‍ കഴിയും. പാമ്പ് അതിന്റെ ഫണം ഉയർത്തുന്നതും കീരി ചാടിവീണ് അതിന്റെ തലയിൽ കടിക്കുന്നത് കാണാം. ഇതിനിടയിൽ എങ്ങനെയെങ്കിലും കീരിയുടെ മുന്നിൽ നിന്നും ഓടിപ്പോകാൻ പാമ്പ് ശ്രമിക്കുന്നുവെങ്കിലും കീരി വിടുന്നില്ല.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വന്യജീവികളുടെ ഈ വീഡിയോയിൽ കാണാൻ കഴിയും കറുത്ത മൂർഖനെ കണ്ടയുടനെ മംഗൂസ് ഓടിയെത്തുന്നത്. തുടർന്ന് ഇരുവരും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്നു. ഫണം ഉയർത്തുന്നതും അതിലേക്ക് ചാടി വീഴുന്ന കീരിയേയും  ഈ വീഡിയോയിൽ പലതവണ കാണാം.

ഇവർ തമ്മിലുള്ള പോരാട്ടത്തിനിടയിൽ പലതവണ മൂർഖൻ കീരിയെ കൊത്താൻ ആയുന്നതും കാണാൻ കഴിയും. പക്ഷെ കീരി ചാടി രക്ഷപ്പെടുകയാണ്. ശരിക്കും പറഞ്ഞാൽ മംഗൂസ് അതിന്റെ ചടുലത കാരണം മൂർഖന്റെ ഓരോ കൊത്തലിൽ നിന്നും രക്ഷപ്പെടുകയാണ്.

കൂടാതെ പാമ്പിന്റെ വിഷത്തെ ചെറുക്കാനുള്ള മറുമരുന്ന് കീരിയുടെ ശരീരത്തിലുണ്ട്. ഇതൊക്കെ കൊണ്ടുതന്നെ കീരി പമ്പിൽ നിന്നും രക്ഷപ്പെടുകയും പാമ്പിനെ കൊല്ലുകയും ചെയ്യാറുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News