പൃഥ്വിരാജിന് പിറന്നാള്‍ ആശംസകൾ നേർന്ന് മമ്മൂട്ടി | Mammootty

പിറന്നാൾ ദിനത്തിൽ പൃഥ്വിരാജിന് ആശംസകൾ നേർന്ന് മെ​ഗാ സ്റ്റാർ മമ്മൂട്ടി.പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചിരിക്കുന്നത്.

‌പൃഥ്വിരാജിൻറെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹം ഭാഗഭാക്കാവുന്ന ചിത്രങ്ങൾ സംബന്ധിച്ച പല അപ്ഡേറ്റുകളും പുറത്തുവരുന്നുണ്ട്. പ്രഭാസ് നായകനാവുന്ന തെലുങ്ക് ചിത്രം സലാറിലെ പൃഥ്വിയുടെ ഫസ്റ്റ് ലുക്ക് അണിയറക്കാർ ഇന്ന് പുറത്തുവിട്ടിരുന്നു.

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പൃഥ്വിരാജിൻറെ കഥാപാത്രത്തിന്റെ പേര് വരദരാജ മന്നാർ എന്നാണ്.

നാൽപ്പതിൻ്റെ നിറവിൽ പൃഥ്വിരാജ്

മലയാളികളുടെ പ്രിയനായകൻ പൃഥ്വിരാജ് സുകുമാരന് ഇന്ന് നാല്പതാം പിറന്നാൾ. 20 വർഷങ്ങൾക്ക് മുൻപെത്തിയ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കമിട്ടതെങ്കിലും നന്ദനമാണ് താരത്തിൻ്റെ ആദ്യം പുറത്തിറങ്ങിയ ചിത്രം.

നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യൻ സിനിമാപ്രേമികൾക്കുതന്നെ സുപരിചിതനാണ്. നടനായി മലയാളത്തിൽ മാത്രം പൂർത്തിയാക്കിയത് നൂറിലധികം ചിത്രങ്ങൾ. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഇതര ഭാഷകളിലായി പതിനഞ്ചോളം ചിത്രങ്ങൾ.അഭിനയ ജീവിതത്തിൽ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കും മുൻപേ താൻ എന്നും സ്വപ്‍നം കണ്ട സംവിധായകനാവുക എന്ന ആഗ്രഹവും പൃഥ്വി യാഥാർഥ്യമാക്കി. അതും മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രം (ലൂസിഫർ) ഒരുക്കിക്കൊണ്ട്.

ഇന്ത്യൻ സിനിമയിൽത്തന്നെ നിലവിൽ ഏറ്റവുമധികം സംഭാവ്യതയുള്ള സിനിമാ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ എന്ന നിലയിൽ മാത്രമല്ല, സംവിധായകൻ, നിർമ്മാതാവ്, വിതരണക്കാരൻ എന്നീ നിലകളിലെല്ലാം പ്രേക്ഷകർക്ക് പുതിയ സിനിമാനുഭവം നൽകുന്നതിന് തൻറേതായ ശ്രമങ്ങളിലാണ് അദ്ദേഹം.

നിരവധി സർപ്രൈസുകളാണ് പൃഥ്വിരാജിൻറെ അപ്കമിംഗ് ഫിലിമോഗ്രഫിയിൽ ഒരു സിനിമാപ്രേമിക്ക് കണ്ടെത്താനാവുക. നടനായി കരിയറിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ ആടുജീവിതവും സംവിധാനം ചെയ്യുന്ന ലൂസിഫറിൻറെ സീക്വൽ എമ്പുരാനും പാൻ ഇന്ത്യൻ ചിത്രം ടൈസണുമൊക്കെ ഈ ലിസ്റ്റിൽ ഉണ്ട്.

ഏറെക്കാലമായി വാർത്തകളിലുള്ള ബിഗ് ബജറ്റ് മലയാളചിത്രം കാളിയൻ, കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന തെലുങ്ക് ചിത്രം സലാർ എന്നിവയും പൃഥ്വിരാജ് ആരാധകർ കാത്തിരിക്കുന്ന പ്രോജക്റ്റുകളാണ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സലാറിൽ ബാഹുബലി താരം പ്രഭാസ് ആണ് നായകൻ എന്നതും കോമ്പിനേഷനിൽ ആകാംക്ഷ വർധിപ്പിക്കുന്ന ഘടകമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here