ഒറ്റപ്പാലം പീഡന കേസ് ; ഏഴ് പേരെ കൂടി പ്രതി ചേർത്തു

പാലക്കാട് ഒറ്റപ്പാലത്ത് 17 കാരിയെ ലഹരി നല്കി പീഡിപ്പിച്ച കേസിൽ 7 പേരെ കൂടി പ്രതി ചേർത്തു. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചവരാണ് പ്രതി ചേർക്കപ്പെട്ടവർ. ഇതോടെ കേസിൽ പ്രതികളുടെ എണ്ണം 21 ആയി. കേസിൽ വിവിധ ജില്ലകളിലായി 14 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് കഞ്ചാവും, എം.ഡി.എം.യും ഉൾപ്പെടെ ലഹരി വസ്തുക്കൾ നല്കി വിവിധ ഇടങ്ങളിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടി ജൂൺ 21 മുതൽ ഓഗസ്റ്റ് നാല് വരെയുളള കാലയളവിലാണ് പീഡനത്തിനിരയായത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റിലാണ് കുട്ടിയെ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News