‘മലബാറിൽ പ്രചരിക്കുന്ന നാടൻ കഥ പറയുക മാത്രമാണ് ചെയ്തത്’; വിവാദ പരാമർശം പിൻവലിച്ച് കെ സുധാകരൻ

രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച പരാമർശം സാമൂഹ്യമാധ്യമങ്ങളിലും മറ്റും ചൂടുപിടിച്ച ചർച്ചയായപ്പോൾ പരാമർശം പിൻവലിച്ച് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ. മലബാറിൽ പ്രചരിക്കുന്ന നാടൻ കഥ പറയുക മാത്രമാണ് താൻ ചെയ്തതെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നൂവെന്നും സുധാകരൻ പറഞ്ഞു.

മാധ്യമങ്ങൾ പറഞ്ഞതും പറയാത്തതും എഴുതുകയാണ്…ആരെയും വിഷമിപ്പിക്കാൻ പറഞ്ഞതല്ല വിഷമമുണ്ടായങ്കിൽ പരാമർശം പിൻവലിക്കുന്നു…വ്യാഖ്യാനങ്ങൾ മറ്റാരുടെയെങ്കിലും കുബുദ്ധി ആകാമെന്നും തരൂരിന് പരിചയക്കുറവ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത് ട്രെയിനി എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല ഒന്നും ഉദ്ദേശിച്ച പറഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി.

അതേസമയം, സുധാകരന്റെ വിവാദ പരാമർശത്തിനെതിരെ പ്രതികാരങ്ങളുമായി നിരവധിയാളുകൾ പ്രതികരിച്ചിരുന്നു. ഒടുവിൽ പരാമർശം ചൂട് പിടിച്ചതോടെയാണ് ക്ഷമ ചോദിച്ചുകൊണ്ടുള്ള കെ സുധാകരന്റെ വരവ്.

ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിലെ മലബാർ മേഖലയെ പുകഴ്ത്തിയും തെക്കൻ കേരളത്തെ കുറ്റപ്പെടുത്തിയും കെ സുധാകരൻ മറുപടി നൽകിയത്. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നൽകിയ മറുപടിയിലാണ് കെ സുധാകരൻ രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്. മലബാറുകാർ സത്യസന്ധരും ധീരരും നേർവഴിക്ക് പോകുന്നവരുമാണെന്ന് അഭിമുഖത്തിൽ സുധാകരൻ പറയുകയുണ്ടായി.

മലബാറിലെ നേതാക്കന്മാരെ രാഷ്ട്രീയ വ്യത്യാസമന്യേ വിശ്വസിക്കാൻ കഴിയാവുന്നവരെന്നും തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കഴിയാത്തവരെന്നുമുള്ള ധ്വനി കെ സുധാകരന്റെ മറുപടിയിൽ ഉള്ളത്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വം തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം നടത്തിയത്. ഇതിനിടയിലാണ് ചോദ്യകർത്താവ് കേരളത്തിലെ നേതാക്കളുടെ പൊതുസ്വഭാവത്തെ കുറിച്ച് ചോദിച്ച ചോദ്യത്തിന് കെ സുധാകരൻ വിവാദപരമായ മറുപടി നൽകിയത്.

തെക്കന്‍ കേരളത്തിലെ രാഷ്ട്രീയവും, വടക്കന്‍ കേരളത്തിലെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ചായിരുന്നു അഭിമുഖത്തിലെ ചോദ്യം.അതിനുത്തരമായാണ് കെ സുധാകരൻ തെക്കൻ കേരളത്തിനെതിരെ പരാമർശം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News