മുനമ്പത്ത് ബോട്ടിൽ നിന്ന് കടലിലേക്ക് വീണ മത്സ്യത്തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

ബോട്ടിൽ നിന്ന് കടലിലേക്ക് വീണ മത്സ്യത്തൊഴിലാളിയെ കാണാതായി. തൃശൂർ മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ‘അന്നാമ’ എന്ന ബോട്ടിൽ നിന്നും കടലിൽ വീണ വെസ്റ്റ് ബംഗാൾ സ്വദേശി രാജുവിനെ ആണ് കാണാതായത്. മത്സ്യബന്ധനത്തിനിടെ റോപ്പ് കാലിൽ ചുറ്റി വെള്ളത്തിലേക്ക് വീണ് അപകടം സംഭവിക്കുകയായിരുന്നു. നാട്ടിക പടിഞ്ഞാറു ഭാഗത്തു വെച്ചായിരുന്നു അപകടം. സ്ഥലത്ത് മറ്റ് ബോട്ടുകൾ മൽസ്യത്തൊഴിലാളിക്കായി തിരച്ചിൽ നടത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News