സമീപകാല ഹിറ്റുകളെയെല്ലാം മറികടന്ന് മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ | Rorschach

സമീപകാല മലയാള സിനിമയിൽ മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ സിനിമകളുടെ കൂട്ടത്തിൽ ഇരിപ്പുറപ്പിച്ച് മെ​ഗാ സ്റ്റാർ മമ്മൂട്ടി ചിത്രം റോഷാക്ക്. സൈക്കോളജിക്കൽ റിവെഞ്ച് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് നിസാം ബഷീർ ആണ്.

ഒക്ടോബർ 7 ന് ഇന്ത്യയിലും സൌദി അറേബ്യ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിലും റിലീസ് ചെയ്യപ്പെട്ട റോഷാക്ക് ആദ്യ വാരാന്ത്യത്തിൽ കേരളത്തിൽ നിന്നു മാത്രം നേടിയത് 9.75 കോടി ആയിരുന്നു. ഇതേ കാലയളവിൽ നേടിയ ആഗോള ഗ്രോസ് 20 കോടിയും ആയിരുന്നു. ഇപ്പോഴിതാ റിലീസിനു ശേഷമുള്ള രണ്ടാം വാരത്തിലും കളക്ഷനിൽ ഇടിവ് തട്ടാതെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിക്കുകയാണ് ചിത്രം.

റിലീസിനു ശേഷമുള്ള രണ്ടാം ശനിയാഴ്ചയിലെ കളക്ഷനിൽ ചിത്രം കേരളത്തിലെ സമീപകാല ഹിറ്റുകളിൽ പലതിനെയും മറികടന്നുവെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാരിൽ പലരും പറയുന്നത്.

ഫോറം കേരളത്തിൻറെ കണക്ക് പ്രകാരം ചിത്രം ഇന്നലെ കേരളത്തിൽ നിന്ന് മാത്രം നേടിയ കളക്ഷൻ 92 ലക്ഷം ആണ്. സമീപകാലത്ത് തരംഗം തീർത്ത മണി രത്നത്തിൻറെ പൊന്നിയിൻ സെൽവൻ 86.77 ലക്ഷവും തല്ലുമാല 80.5 ലക്ഷവുമാണ് റിലീസിന് ശേഷമുള്ള രണ്ടാം ശനിയാഴ്ച കേരളത്തിൽ നിന്ന് നേടിയതെന്നും അവർ പറയുന്നു.

പാപ്പൻ, കടുവ, ന്നാ താൻ കേസ് കൊട് തുടങ്ങിയ സമീപകാല ഹിറ്റുകളുടെ രണ്ടാം ശനിയാഴ്ച കളക്ഷനെയും റോഷാക്ക് മറികടന്നുവെന്നും ഫോറം കേരളം അറിയിക്കുന്നു. ഡാർക് ത്രില്ലർ പശ്ചാത്തലമുള്ള ഒരു ചിത്രം രണ്ടാം വാരത്തിലും ഇത്തരത്തിലുള്ള പ്രേക്ഷക പ്രതികരണം നേടുന്നത് അപൂർവ്വതയാണെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തൽ.

ചിത്രം ഈ വാരം കൂടുതൽ വിദേശ മാർക്കറ്റുകളിലും പ്രദർശനം ആരംഭിച്ചിട്ടുണ്ട്. സൌദി അറേബ്യയ്ക്കൊപ്പം യൂറോപ്പിലും ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തി.

യൂറോപ്പിൽ യുകെ, അയർലൻഡ്, ജർമനി, ഇറ്റലി, നെതർലാൻഡ്സ്, മാൾട്ട, മോൾഡോവ, ജോർജിയ, ലക്സംബർഗ്, പോളണ്ട്, ബെൽജിയം, ഓസ്ട്രിയ എന്നിവിടങ്ങളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചിരിക്കുന്നത്. കൂടുതൽ വിദേശ മാർക്കറ്റുകളിലേക്കും എത്തിയതോടെ ചിത്രത്തിൻറെ ആകെ ഗ്രോസ് കളക്ഷനെ ഇത് കാര്യമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News