മധ്യപ്രദേശിൽ എംബിബിഎസ് പഠനം ഇനി മുതൽ ഹിന്ദിയിൽ

മധ്യപ്രദേശിൽ എംബിബിഎസ് പഠനം ഇനി മുതൽ ഹിന്ദിയിൽ. മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഹിന്ദിയിലുള്ള പാഠപുസ്തകങ്ങളുടെ ആദ്യപതിപ്പ് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകാശനം ചെയ്തു.

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. മെഡിക്കൽ ബയോ കെമിസ്ട്രി, മെഡിക്കൽ ഫിസിയോളജി, അനാട്ടമി തുടങ്ങിയ വിഷയങ്ങളാണ് ആദ്യ ഘട്ടത്തിൽ ഹിന്ദിയിൽ പഠിപ്പിക്കുക.

ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിലാണ് പദ്ധതി ആരംഭിക്കുന്നത്. രാജ്യത്ത് ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കം വിവാദമായ സാഹചര്യം നിലനിൽക്കെയാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സർക്കാരിന്റെ നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News