KSRTC ബസുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ല; ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കും, മന്ത്രി ആന്റണി രാജു

നിലവിലെ ഗതാഗത ചട്ടം അനുസരിച്ച് കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഗതാഗത ചട്ടം അനുസരിച്ച് സര്‍ക്കാര്‍ അനുമതിയോടെ പരസ്യം പതിക്കാം. റിവ്യൂ ഹര്‍ജി നല്‍കി ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആന്റണി രാജു പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് പരസ്യങ്ങള്‍ പതിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ല. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കോടതി ഉത്തരവ് കോര്‍പ്പറേഷന് വലിയ ബാധ്യതയുണ്ടാക്കുമെന്ന് നേരത്തെ മന്ത്രി പ്രതികരിച്ചിരുന്നു. ബസുകളില്‍ പരസ്യം പതിക്കാന്‍ അനുവദിക്കുന്നതിലൂടെ വര്‍ഷം 1.80 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നുണ്ട്. കോടതി ഉത്തരവ് നടപ്പിലാക്കുന്നത് നഷ്ടമുണ്ടാക്കും. കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ബസുകളിലും പരസ്യമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News