നടുവ് വേദന ഭേദമാകാൻ മരുന്ന് മാത്രം മതിയോ…? | Back Pain

വിട്ടുമാറാത്ത നടുവേദന അനുഭവിക്കുന്നുണ്ടോ? നടുവേദന കാരണം ഇരിക്കാനോ നിൽക്കാനോ ബുദ്ധിമുട്ടുണ്ടോ? ജാഗ്രത പാലിക്കുകയും ഉടൻ തന്നെ പരിഹാരമാർ​ഗങ്ങൾ തേടുകയും വേണം.

നടുവേദന അവ​ഗണിക്കുന്നത് പിന്നീട് ​ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. കൃത്യമായ ചികിത്സയും പരിഹാര മാർ​ഗങ്ങളും സ്വീകരിക്കണം.

നടുവേദന ഉണ്ടാകുമ്പോൾ ആയാസകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ഇക്കാലത്ത്, വിട്ടുമാറാത്ത നടുവേദന ആളുകൾക്കിടയിൽ ഒരു സാധാരണ സംഭവമാണ്. നടുവേദനയ്ക്ക് വിവിധ കാരണങ്ങളുണ്ട്. വിട്ടുമാറാത്ത നടുവേദനയ്ക്ക് പിന്നിലെ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് ഡോ.ആനന്ദ് രാജ ഡി എസ് പറയുന്നത് കേൾക്കൂ……

മരുന്ന് മാത്രം കഴിച്ചാൽ നടുവ് വേദന കുറയില്ല. ചില തെറാപ്പികളും ഇത്തരം രോ​ഗങ്ങൾ ഭേദമാക്കാൻ അത്യാവശ്യമാണ്.ചില പ്രത്യേക എക്സസൈസ് ചെയ്യണം.

മസിലുകളെ റിലാക്സ് ചെയ്യാനുള്ള തെറാപ്പികളും വേണം.കാലാ കാലങ്ങളായി നിലനിൽക്കുന്ന നടുവുവേദന പോലും ചില തെറാപ്പികളിലൂടെ ഭേ​ദമാക്കാൻ കഴിയുമെന്ന് ഡോക്ടര്‍ പറയുന്നു.

കൂടുതല്‍ അറിയാന്‍ വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here