“നമ്പിയെ മികവുറ്റതാക്കിയതിന് തന്നെ വിളിച്ചഭിനന്ദിച്ചവരുടെ ലിസ്റ്റ് എടുത്താൽ ഞെട്ടിപ്പോകും ” : ജയറാം | Ponniyin Selvan: I

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ നടൻ ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആൾവാർ കടിയാൻ നമ്പി എന്ന കഥപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. തലമൊട്ടയടിച്ച് കുടവയറുള്ള ജയറാമിന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായിരുന്നു

സമീപകാല കരിയറിൽ ജയറാമിന് ലഭിച്ച ഏറ്റവും മികച്ച വേഷം തന്നെയായിരുന്നു പൊന്നിയിൻ സെൽവനിലെ ആഴ്വാർ കടിയാൻ നമ്പി.ചോള സാമ്രാജ്യത്തിൻറെ മുഖ്യമന്ത്രി അനിരുദ്ധ ബ്രഹ്‍മരായൻറെ ചാരനും ദൂതനുമൊക്കെയാണ് ജയറാം അവതരിപ്പിച്ച നമ്പി.

ഈ സിനിമയിലെ അഭിനയത്തിന് തന്നെ വിളിച്ചഭിനന്ദിച്ചവരുടെ ലിസ്റ്റ് എടുത്താൽ ഞെട്ടിപ്പോകുമെന്നാണ് ജയറാം പറയുന്നത്. എന്റെ വീട്ടിൽ ഇത്രം ബൊക്കെയും ഫ്ലവേഴ്സും ഇതുവരെ ആരും കൊടുത്തു വിട്ടിട്ടില്ല. നമ്പി അങ്ങ് ഡീപ്പായി ജനങ്ങൾക്കിടയിലെത്തി.

ഞാൻ ഒരു പാട് കഷ്ടപ്പെട്ടാണ് ഈ കഥാപാത്രം ചെയ്തത്. ആ ബുക്കിലെ പ്രധാന കഥാപാത്രമാണ് നമ്പി. അയാൾ സ്പൈ ആണ് ടെറർ ആണ്. അയാൾ ടെറർ ആയി കാണിക്കുന്ന വളരെ മനോഹരമായ സീനുണ്ടായിരുന്നു. നമ്പിയുടെ കുറേ സീൻസ് ചില കാരണ​ങ്ങളാൽ കട്ട് ചെയ്ത് കളഞ്ഞു.സെക്കന്റ് പോഷനിലും ​ഗംഭീരമാണ്.തമിഴ് വേർഷനും കണ്ടുനോക്കണമെന്ന് ജയറാം പറയുന്നു.

ആഗോള ബോക്സ് ഓഫീസിൽ 400 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം തമിഴ്നാട് കളക്ഷനിൽ റെക്കോർഡും ഇട്ടിട്ടുണ്ട്. തമിഴ്നാട്ടിൽ എക്കാലത്തെയും ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയ സിനിമ എന്ന ടൈറ്റിലാണ് പൊന്നിയിൻ സെൽവന് ലഭിച്ചിരിക്കുന്നത്. കമൽ ഹാസൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച വിക്രത്തെയാണ് മണി രത്നം ചിത്രം മറികടന്നത്.

വിക്രം തമിഴ്നാട്ടിൽ നിന്ന് നേടിയ ലൈഫ് ടൈം കളക്ഷൻ 180.90 കോടി ആയിരുന്നെങ്കിൽ വെറും 14 ദിവസങ്ങൾ കൊണ്ടാണ് പിഎസ് 1 അതിനെ മറികടന്നത്. 183 കോടിയാണ് രണ്ടാഴ്ച കൊണ്ട് ചിത്രം തമിഴ്നാട്ടിൽ നിന്ന് നേടിയത്. രണ്ട് ഭാഗങ്ങളിലായി പ്രദർശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് ഇപ്പോൾ തിയറ്ററുകളിലുള്ളത്.

പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചി‌രിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവർമ്മൻ എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തിൽ ജയം രവിയാണ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് പൊന്നിയിൻ സെൽവൻറെ നിർമ്മാണം. 500 കോടിയോളം രൂപയാണ് ഫ്രാഞ്ചൈസിയിലെ രണ്ട് ഭാ​ഗങ്ങളുടെയും കൂടിയുള്ള നിർമ്മാണച്ചെലവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News