അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ കാസർകോഡ് ജില്ലാ സമ്മേളനം തുടങ്ങി

അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ കാസർകോഡ് ജില്ലാ സമ്മേളനം കള്ളാർ ജാനകിക്കുട്ടി നഗറിൽ തുടങ്ങി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്തു. ബലാത്സംഗ കേസിലടക്കം പ്രതിയായ എൽദോസ്‌ കുന്നപ്പള്ളി എംഎൽഎ സ്ഥാനം രാജിവക്കണമെന്നും, സ്ത്രീ പ്രശ്‌നങ്ങളിൽ കർശന നിലപാടെടുക്കുന്ന സംസ്ഥാന സർക്കാർ കൃത്യമായ നിയമനടപടിയെടുക്കുമെന്ന്‌ ഉറപ്പുണ്ടെന്നും സി എസ് സുജാത പറഞ്ഞു.

തിങ്കളാഴ്ച റാലിയും പൊതു സമ്മേളവും നടക്കും. കള്ളാറിൽ നിന്ന് രാജ പുരത്തേക്ക് നടക്കുന്ന റാലിയിൽ 5000 വനിതകൾ അണിനിരക്കും. പൊതു സമ്മേളനം കെ കെ ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്യും. 300 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News