V Sivankutty: കലാപത്തിന് ആഹ്വാനം കൊടുക്കുന്ന രീതിയിലാണ് സുധാകരന്റെ പരാമർശം: മന്ത്രി വി ശിവൻകുട്ടി

കെ സുധാകരൻ സത്യ പ്രതിജ്ഞാ ലംഘനം നടത്തിയെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി(v sivankutty). സുധാകരൻ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കലാപത്തിന് ആഹ്വാനം കൊടുക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പരാമർശമെന്നും ജനാധിപത്യ മര്യാദകൾ ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

കേരളത്തിന്റെ സമാധാനന്തരീഷം തകർക്കുന്ന രീതിയിലുള്ള പ്രതികരണമാണ് സുധാകരൻ നടത്തിയത്. ഐക്യ കേരളത്തിന്റെ രൂപീകരണത്തിന്റെ ശേഷം ആദ്യമായാണ് ഒരു നേതാവിൽ നിന്ന് ഇത്തരമൊരു പ്രതികരണമുണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MV Govindan: ജനതയെ ഐക്യത്തോടെ നയിക്കണം; അല്ലാതെ തെക്കനെന്നും വടക്കനെന്നും വിഭജിക്കരുത്: എംവി ഗോവിന്ദൻ മാസ്റ്റർ

കെ സുധാകരന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച് സിപിഐഎം സംസഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ(mv govindan master). മലയാളികളെ ഒന്നായി കാണണമെന്നും ഏതെങ്കിലും ഒരു പ്രദേശത്തെ നോക്കിയല്ല ആളുകളെയും ജനങ്ങളേയും വിലയിരുത്തേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

‘അവർ സ്വീകരിക്കുന്ന നിലപാടുകൾ ആണ് നോക്കേണ്ടത്. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത്. ജനതയെ ഐക്യത്തോടെ നയിക്കണം. അല്ലാതെ തെക്കനെന്നും വടക്കനെന്നും വിഭജിക്കരുത്. അങ്ങനെ കുറ്റപ്പെടുത്തുന്നത് ജനങ്ങൾക്കിടയിൽ വൈരുദ്ധ്യം ഉണ്ടാക്കും’, എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

‘രാവണനെ വധിച്ച ശേഷം ശ്രീരാമനും ലക്ഷ്മണനും സീതയും പുഷ്പക വിമാനത്തില്‍ മടങ്ങുന്നു. തെക്കന്‍ കേരളത്തിലെത്തിയപ്പോള്‍ രാമനെ കടലില്‍ തള്ളിയിടാന്‍ ലക്ഷ്മണന് തോന്നി. എന്നാല്‍, പുഷ്പക വിമാനം തൃശൂരിലെത്തിയപ്പോള്‍ പശ്ചാത്താപമുണ്ടായി. ലക്ഷ്മണനുണ്ടായ ദുഷ്ചിന്തയെ കുറിച്ച് രാമന്‍ മനസിലാക്കിയിരുന്നു. കടന്നുവന്ന നാടിന്റെ പ്രശ്‌നമാണ് തെറ്റായ തോന്നലിന് ഇടയാക്കിയതെന്ന് രാമന്‍ പറഞ്ഞു.’ ഇതാണ് കെ സുധാകരൻ നടത്തിയ വിവാദ പരാമർശം.

സുധാകരന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. കോണ്‍ഗ്രസെന്ന പുഷ്പക വിമാനത്തിലെ ആരൊക്കെയാണ് ഉദ്ദേശിച്ചതെന്ന് സുധാകരന്‍ തന്നെ വ്യക്തമാക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടിരുന്നു. അതേസമയം, കുട്ടിക്കാലം മുതൽ മലബാറിൽ കേട്ടു പരിചയമുള്ള കഥ ആവർത്തിക്കുക മാത്രമാണു ചെയ്തതെന്ന് സുധാകരൻ പറഞ്ഞു. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ശശി തരൂരിനു പരിചയക്കുറവ് ഉണ്ടെന്നു മാത്രമാണു പറഞ്ഞത്. ട്രെയിനിയാണെന്നു പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here