ADVERTISEMENT
മലയാളികളുടെ പ്രിയതാര ദമ്പതിമാരാണ് ജയറാമും പാർവതിയും.സിനിമയിൽ സജീവമായിരുന്ന പാർവതി വിവാഹത്തിനു ശേഷമാണ് ഈ മേഖലയിൽ നിന്നും പിന്മാറുന്നത്. ജയറാം ഇപ്പോഴും സജീവമായി രംഗത്തുണ്ട്.
കഴിഞ്ഞ മാസമാണ് ഇരുവരും മുപ്പതാം വിവാഹ വാർഷികം ആഘോഷിച്ചത്. 30 വർഷം മുമ്പ് നടന്ന ഒരു രഹസ്യ മോതിരം മാറൽ ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പദ്മരാജന്റെ മകൻ അനന്തപത്മനാഭനാണ് ഈ ഫോട്ടോ ഇപ്പോൾ പങ്കുവച്ചിട്ടുള്ളത്.
മുപ്പത് വർഷം മുമ്പ് അച്ഛന്റെ പടത്തിന് മുമ്പിൽ നടന്ന ഒരു രഹസ്യമോതിരംമാറൽ (പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്പതികൾ ആകും മുമ്പ് ,) സിനിമയിലല്ല.എന്ന് അനന്തപത്മനാഭൻ പ്രത്യേകം കുറിച്ചിട്ടുണ്ട്.
താര ദമ്പതിമാർക്ക് രണ്ട് മക്കളാണുള്ളത്. കാളിദാസും മാളവികയും. 1992 സെപ്റ്റംബർ ഏഴിനാണ് ഇവർ വിവാഹിതരാവുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.