സുധാകരന് മറുപടി പറയേണ്ടത് ഉമ്മൻചാണ്ടിയും, ചെന്നിത്തലയും, സതീശനും, ഹസ്സനും, ശിവകുമാറും : പോസ്റ്റുമായി ആനാവൂർ നാഗപ്പൻ

തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് സുധാകരൻ പറഞ്ഞത് അദ്ദേഹത്തിൻറെ അനുഭവത്തിന്റെ വെളിച്ചത്തിൽ ആയിരിക്കും . അതിന് മറുപടി പറയേണ്ടത് ശ്രീ ഉമ്മൻചാണ്ടിയും ശ്രീ രമേശ് ചെന്നിത്തലയും, ശ്രീ വി ഡി സതീശനും, എംഎം ഹസ്സനും, വിഎസ് ശിവകുമാറും ഒക്കെയാണ് .ഇവർ കൊള്ളാത്തവർ ആണെന്നാണ് കെ സുധാകരൻ പറഞ്ഞു വച്ചതിന്റെ പച്ചമലയാളമെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ (anavoor nagappan ). ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് . പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ …

തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് സുധാകരൻ പറഞ്ഞത് അദ്ദേഹത്തിൻറെ അനുഭവത്തിന്റെ വെളിച്ചത്തിൽ ആയിരിക്കും. അതിന് മറുപടി പറയേണ്ടത് ശ്രീ ഉമ്മൻചാണ്ടിയും ശ്രീ രമേശ് ചെന്നിത്തലയും, ശ്രീ വി ഡി സതീശനും, എംഎം ഹസ്സനും, വിഎസ് ശിവകുമാറും ഒക്കെയാണ്. ഇവർ വിശ്വസിക്കാൻ കൊള്ളാത്തവർ ആണെന്നാണ് കെ സുധാകരൻ പറഞ്ഞു വച്ചതിന്റെ പച്ചമലയാളം.

ഇന്ത്യയിലും പുറത്തുമുള്ള ഒരുപാട് മഹാപണ്ഡിതന്മാർ രാമായണം എന്ന മഹാകാവ്യം വ്യാഖ്യാനിച്ചിട്ടുണ്ട്. രാമായണത്തിലെ പ്രൗഢഗംഭീരമായ ആഖ്യാനങ്ങൾ പലതും ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. ശ്രീരാമനെയും ലക്ഷ്മണനെയും കുറിച്ചുള്ള സുധാകരന്റെ ആഖ്യാനം സുധാകര രാമായണത്തിലെ കാണാനാകൂ. പുഷ്പക വിമാനത്തിൽ നിന്നും ശ്രീരാമനെ തള്ളിയിട്ട് കൊല്ലാൻ ലക്ഷ്മണൻ ശ്രമിച്ചു എന്ന അദ്ദേഹത്തിൻറെ ആഖ്യാനം ഇതുവരെ ആരും ചിന്തിച്ചിട്ടുണ്ടാവില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News