ADVERTISEMENT
2023 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള താരലേലം ഡിസംബർ 16-ന് നടക്കുമെന്ന് റിപ്പോർട്ട്. ബെംഗളൂരുവിൽ വെച്ചായിരിക്കും ലേലം നടക്കുക. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തതത്.
മൂന്ന് വർഷത്തിനുശേഷം ഐ.പി.എൽ ഹോം എവേ ഫോർമാറ്റിലേക്ക് തിരിച്ചെത്തും എന്നതാണ് 2023 സീസണിനെ വ്യത്യസ്തമാക്കുന്നത്. മാർച്ച് അവസാന വാരത്തോടെ ടൂർണമെന്റ് ആരംഭിക്കും.താരലേലത്തിൽ ഒരു ടീമിന് പരമാവധി മുടക്കാവുന്ന തുക 90 കോടിയിൽ നിന്ന് 95 കോടിയായി ഉയർത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം വലിയ താരലേലം നടന്നതിനാൽ ഇത്തവണ ടീമുകളിൽ വലിയ മാറ്റങ്ങളുണ്ടാകില്ല. ഗുജറാത്ത് ടൈറ്റൻസാണ് കഴിഞ്ഞ സീസണിൽ കിരീടമുയർത്തിയത്. ഫൈനലിൽ മലയാളി താരം സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിനെ തകർത്താണ് ടൈറ്റൻസ് കന്നിക്കിരീടം നേടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.