Tiger: മൂന്നാറില്‍ നിന്ന് പിടികൂടി പെരിയാര്‍ സങ്കേതത്തില്‍ തുറന്നുവിട്ട കടുവ ചത്തു

മൂന്നാറിലെ(munnar) ജനവാസമേഖലയില്‍ നിന്നു പിടികൂടി പെരിയാര്‍ കടുവ(tiger) സങ്കേതത്തില്‍ തുറന്നു വിട്ട കടുവ ചത്തു. സീനിയററോടയിലെ ജലാശയത്തിലാണ്‌ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്‌. ജലാശയം മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെ മുങ്ങി മരിക്കുകയായിരുന്നുവെന്നാണ്‌ പ്രാഥമിക നിഗമനം. നാളെ പോസ്റ്റ്‌ മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന്‌ വനംവകുപ്പ്‌ അധികൃതര്‍ അറിയിച്ചു.

മൂന്നാര്‍ നെയ്‌മക്കാട്‌, കടലാര്‍ തുടങ്ങിയ ജനവാസമേഖലകളിലിറങ്ങി നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ചു കൊലപ്പെടുത്തിയ കടുവയെ കഴിഞ്ഞ ദിവസമാണ്‌ വനംവകുപ്പ്‌ പിടികൂടിയത്‌. കൂട്ടിലകപ്പെട്ട കടുവയ്‌ക്ക്‌ തിമിരബാധയുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു.

ഇരലഭ്യതയുള്ള വനത്തില്‍ തുറന്നു വിട്ടാല്‍ അതിജീവിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ്‌ തേക്കടിയിലെത്തിച്ച്‌ കടുവയെ തുറന്നു വിട്ടത്‌. കടുവയെ റേഡിയോ കോളര്‍ ഘടിപ്പിച്ചാണ്‌ തുറന്നു വിട്ടിരുന്നതെങ്കിലും ഇത്‌ വഴിയുള്ള ബന്ധം കഴിഞ്ഞ ദിവസം വിച്ഛേദിക്കപ്പെട്ടിരുന്നു.

Palakkad |ട്രെയിനിടിച്ച് പരിക്കേറ്റ രണ്ടാമത്തെ കാട്ടാനയും ചരിഞ്ഞു

ട്രെയിനിടിച്ച് പരിക്കേറ്റ രണ്ടാമത്തെ കാട്ടാനയും ചരിഞ്ഞു. ജനവാസമേഖലയോട് ചേര്‍ന്നുള്ള വനത്തില്‍ ആനയുടെ ജഡം രഹസ്യമായി കുഴിച്ചിട്ടതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പാലക്കാട് നടുപ്പതിക്ക് സമീപം പുഴയില്‍ ആനയുടെ ജഡം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. നെല്ലിക്ക ശേഖരിക്കാന്‍ പോയ കുട്ടികളാണ് മുറിവേറ്റ നിലയില്‍ കാട്ടാനയുടെ ജഡം പുഴത്തീരത്ത് കണ്ടെത്തിയത്. തുടര്‍ന്ന്  ജനവാസമേഖലയോട് ചേര്‍ന്നുള്ള വനത്തില്‍ ആനയുടെ ജഡം കുഴിച്ചിടുകയായിരുന്നു. രഹസ്യമായാണ് ജഡം കുഴിച്ചിട്ടതെന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിക്കുന്നു.ആനയുടെ ജഡം കുഴിച്ചിട്ട കാര്യം ഇന്ന് ഉച്ചയോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രണ്ട് കാട്ടാനകളെ ട്രെയിനിടിച്ചത്. ഒരെണ്ണത്തെ ട്രാക്കിന് സമീപം ചരിഞ്ഞ നിലയില്‍ കണ്ടെത്തി. രണ്ടാമത്തെ ആനയ്ക്കായി വനംവകുപ്പ് അന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News