ISL: കപ്പടിച്ച് കലിപ്പടക്കാൻ…ഗോളടിച്ച് ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ കലിയൂഷ്‌നി

ഐ.എസ്.എല്ലി(ISL)ൽ എ.ടി.കെ മോഹന്‍ ബഗാനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ്(kerala blasters) 1-0 ത്തിന് മുന്നിൽ. ഈസ്റ്റ് ബംഗാളിനെതിരെയുള്ള ആദ്യ മത്സരത്തിൽ ഇരട്ട ഗോൾ നേടിയ യുക്രൈൻ മിഡ്ഫീൽഡർ ഇവാൻ കൽയൂഷ്‌നി തന്നെയാണ് ഇത്തവണയും ഗോൾ നേടിയത്.

ആറാം മിനിറ്റിലാണ് ഇവാന്‍ കൽയൂഷ്‌നി കേരളാ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്.  ആദ്യ ടച്ച് മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്തേണ്ടതായിരുന്നു. കല്യൂഷ്നിയുടെ പാസില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം ഗോളാക്കി മാറ്റാന്‍ സഹല്‍ അബ്ദുള്‍ സമദിന് കഴിഞ്ഞില്ല.

തുടര്‍ന്നും ബ്ലാസ്റ്റേഴ്സ് തന്നെ ആക്രമണം അഴിച്ചുവിട്ടു. നാലാം മിനിറ്റില്‍ വലതുപാര്‍ശ്വത്തില്‍ നിന്ന് പന്ത് ലഭിച്ച കൽയൂഷ്‌നി വീണ്ടും എടികെ ഗോള്‍മുഖത്ത് ഭീതിവിതച്ചു. ഒടുവില്‍ കാത്തിരുന്ന നിമിഷം ആറാം മിനിറ്റില്‍ എത്തി. ബോക്സിനുള്ളില്‍ വലതു പാര്‍ശ്വത്തില്‍ നിന്ന് സഹല്‍ അബ്ദുള്‍ സമദിന്‍റെ പാസില്‍ മനോഹരമായ ഫിനിഷിംഗിലൂടെ കൽയൂഷ്‌നി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News