Elanthoor: കൊല്ലപ്പെട്ടവരുടെ അവയവം അടിച്ചുമാറ്റി എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു: ഡോക്ടർ അരുൺ മംഗലത്തിന്‍റെ കുറിപ്പ്

ഇലന്തൂർ(Elanthoor) നരബലിക്കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വ്യാജവാർത്തയെപ്പറ്റി കുറിക്കുകയാണ് ജനറൽ സർജൻ ഡോക്ടർ അരുൺ മംഗലത്ത്‌. കുഴിച്ചെടുത്ത മൃതദേഹങ്ങളിൽ വൃക്കയും കരളും ഇല്ലെന്നും അവ വിൽക്കാൻ ശ്രമം നടക്കുകയാണെന്നുമാണ് മാധ്യമനകളിൽ ഇന്ന് വാർത്ത വന്നത്. എന്നാൽ ഇത് തീർത്തും വ്യാജമായ ഒരു വർത്തയാണെന്ന് ഡോക്ടർ അരുൺ മംഗലത്ത്‌ ഫേസ്ബുക്കിൽ കുറിക്കുന്നു.

അവയവം(organ) ദാതാവിൽ നിന്ന് സ്വീകർത്താവിൽ എത്തിക്കാൻ പല സാഹസങ്ങളാണ് കാട്ടിയിട്ടുള്ളതെന്നും അതിനിടയിലാണ് ചില കാനിബാളുകളും “അവയവ മാഫിയ”യും ചേർന്ന് കൊല്ലപ്പെട്ടവരുടെ അവയവം അടിച്ചുമാറ്റി എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അരുൺ മംഗലത്ത്‌ വിമർശിക്കുന്നു. സ്വന്തം ലേഖനങ്ങളെങ്കിലും ഈ ലേഖകന്മാർ വായിക്കുന്നുണ്ടോ എന്നതാണ് സംശയമെന്നും അദ്ദേഹം കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ്

ഒരു മാസം മുൻപേ രാത്രിയിൽ എനിക്കൊരു കോൾ വന്നു. ” അരുൺ നാളെ ഫ്രീ ആണോ ?”
“അല്ല, എനിക്കു വാസ്കുലാർ ലിസ്റ്റിന് പോകാനുണ്ട്. എന്താ കാര്യം”
“നാളെ ഒരു എക്സ്റ്റ്രാക്ഷൻ ഉണ്ട്. അതിന് സഹായിക്കാൻ ഉണ്ടാവുമോ എന്നറിയാനായിരുന്നു. സാരമില്ല.”
പിറ്റേന്ന് രാവിലെ ആശുപത്രിയിൽ പാർക്ക് ചെയ്തു വരുമ്പോൾ ഒരു ഹെലിക്കോപ്റ്റർ ഹെലിപ്പാഡിൽ കിടപ്പുണ്ട്. നഗരത്തിൽ നിന്നുള്ള ഒരു സംഘം രണ്ടുമൂന്ന് കൂറ്റൻ പെട്ടിയും ഒക്കെയായി വന്നിറങ്ങിയിരിക്കയാണ്. സിറ്റിയിലെ മുൻനിര ആശുപത്രിയിൽ നിന്നുള്ള സർജന്മാരും നേഴ്സസും ആണ് ടീമിൽ. അപ്പോഴാണ് അവയവങ്ങൾ ട്രാൻസ്പോർട്ട് ചെയ്യുകയാണ് അന്നത്തെ എക്സ്ട്രാക്ഷൻ എന്നെനിക്ക് മനസിലായത്.

ഞങ്ങളുടെ ആശുപത്രിയിൽ തലച്ചോർ മരണം സംഭവിച്ച ഏതോ ഒരു ഹതഭാഗ്യന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായിരിക്കുകയാണ്. ആ അവയവങ്ങൾ ശരീരത്തിൽ നിന്ന് കൃത്യമായി നീക്കി യാതൊരു കുഴപ്പവും സംഭവിക്കാതെ പെട്ടെന്ന് നഗരത്തിലെ ആശുപത്രികളിൽ എത്തിച്ച് രോഗബാധിതർക്ക് വച്ചു പിടിപ്പിക്കാനുള്ള സംഘമാണ് എത്തിയിരിക്കുന്നത്. അനേകം സർജന്മാർ പ്രവർത്തിക്കുന്ന ഒരു ആശുപത്രിയിലേക്കാണ് പുറത്തുനിന്ന് ട്രാൻസ്പ്ലാന്റേഷനിൽ വിദഗ്ധരായ സർജന്മാരുടെ ഒരു സംഘം എത്തുന്നത്. അവർക്ക് ആവശ്യമായ എന്തെങ്കിലും ചെറിയ സഹായം നൽകുക മാത്രമാണ് നമ്മൾക്കു ചെയ്യാനാകുക. അത്രയും അധികമാണ് ഇതിൽ വേണ്ട വൈദഗ്ധ്യം.

നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. മെഡിക്കൽ കോളേജിൽ അവയവമാറ്റം നടന്നതൊക്കെ എത്ര വലിയ വാർത്തയായാണ് നാം കൊണ്ടാടുന്നത്. പെട്ടെന്ന് അവയവം ദാതാവിൽ നിന്ന് സ്വീകർത്താവിൽ എത്തിക്കാൻ എന്തൊക്കെ സാഹസങ്ങളാണ് നമ്മൾ കാട്ടിയിട്ടുള്ളത്. അതിനിടയിലാണ് ചില കാനിബാളുകളും “അവയവ മാഫിയ”യും ചേർന്ന് കൊല്ലപ്പെട്ടവരുടെ അവയവം അടിച്ചുമാറ്റി എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. സ്വന്തം ലേഖനങ്ങളെങ്കിലും ഈ ലേഖകന്മാർ വായിക്കുന്നുണ്ടോ എന്നതാണ് എന്റെ സംശയം.

കേരളത്തെയാകെ ഞെട്ടിച്ച നരബലിക്കേസിൽ വളരെ നിർണായകമായ അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇത്തരം വ്യാജവാർത്തകൾ പടച്ചുവിടുന്നത് കേസിനെ നിസാരവത്ക്കരിക്കുന്നതിന് തുല്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News