Shashi Tharoor: 46 വർഷം പ്രവർത്തിച്ച തന്നെയാണ് ട്രെയിനി എന്ന് പറയുന്നത്: പ്രതികരിച്ച് തരൂർ

ശശി തരൂർ(shashi tharoor) കോൺഗ്രസി(congress)ൽ ഇപ്പോഴും “ട്രെയിനി’ മാത്രമാണെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാക്കുകളോട്പ്രതികരിച്ച് ശശി തരൂർ. 46 വർഷം പ്രവർത്തിച്ച തന്നെയാണ് ട്രെയിനി എന്ന് പറയുന്നതെന്ന് തരൂർ പറഞ്ഞു. സുധാകരന് എന്തും പറയാമെന്നും താൻ അതിന് എതിരെ പറയുന്നില്ലെന്നും തരൂർ പ്രതികരിച്ചു.

കേരളത്തിൽ തന്നെ വോട്ട് ചെയ്യണമെന്നാണ് ആഗ്രഹിച്ചതെന്നും കേരളത്തിൽ നിന്ന് നൂറിനു മുകളിൽ വോട്ട് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ നിന്ന് വലിയ പ്രതീക്ഷയെന്ന് പറഞ്ഞ തരൂർ
തിരുവനന്തപുരത്തിന്റെ പ്രതിനിധിയായി വോട്ട് രേഖപ്പെടുത്തുമെന്നും വ്യക്തമാക്കി. എൽദോസ് കുന്നപ്പള്ളി വോട്ട് രേഖപ്പെടുത്താൻ വരുമെന്ന് അറിയില്ലെന്നും അദ്ദേഹത്തോട് വോട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു.

അതേസമയം ബാലറ്റിൽ സ്ഥാനാർഥിയുടെ പേരിന് നേരെ ടിക്ക് മാർക്ക് രേഖപ്പെടുത്തണമെന്ന ശശി തരൂരിന്റെ(Shashi Tharoor) ആവശ്യം അംഗീകരിച്ച് തെരഞ്ഞെടുപ്പ് അതോറിട്ടി. വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമിതി തിരുത്തിയത്.
ടിക് മാര്‍ക്ക് ചെയ്താല്‍ മതിയെന്ന് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ട്രി വ്യക്തമാക്കി.

ഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് തരൂര്‍ പരാതി നല്‍കിയിരുന്നു. ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം. വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നിർദ്ദേശം. നല്‍കിയിരുന്നത്.

ഗുണന ചിഹ്നമോ, ശരി മാർക്കോ ഇട്ടാൽ വോട്ട് അസാധുവാകും. ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള ഖർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം തിരുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News