Neymar: നെയ്മറിന് തടവോ??

ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മറിന്(Neymar) അഞ്ച് വര്‍ഷം തടവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 13ൽ സാന്റോസിൽ നിന്നും ബാഴ്സലോണയിലേക്കുള്ള ​ നെയ്മറിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടാണ് കേസ്. ബ്രസീല്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഞായറാഴ്ച താരം സ്‌പെയ്‌നില്‍ വിചാരണ നേരിടുമെന്ന് ‘ദി സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

നെയ്മറെ കൂടാതെ മാതാപിതാക്കൾ, രണ്ട് ക്ലബ് ഉടമകൾ, മുൻ ബാഴ്സലോണ പ്രസിഡന്റുമാരായ ജോസഫ് മരിയ ബാർത്യുമു. സാൻഡ്രോ റോസൽ എന്നിവരും കേസിൽ പ്രതികളാണ്. മുൻ സാന്റോസ് പ്രസിഡന്റ് ഒഡിലിയോ റോഡ്രിഗസും പ്രതിയാണ്.

നെയ്മര്‍ സാന്റോസിലായിരുന്നപ്പോള്‍ താരത്തിന്റെ 40 ശതമാനവും സ്വന്തമാക്കിയത് നിക്ഷേപ സ്ഥാപനമായിരുന്ന ഡി.ഐ.എസ് ആയിരുന്നു. എന്നാല്‍ സാന്റോസില്‍ നിന്നും ബാഴ്‌സയിലേക്ക് താരമെത്തിയപ്പോള്‍ നല്‍കിയ 57.1 മില്യണ്‍ യൂറോയില്‍ നിന്നും വളരെ കുറച്ച് മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് ഡി.ഐ.എസിന്റെ വാദം.

57.1 മില്യണിന്റെ 40 ശതമാനമായിരുന്നു തങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ അതില്‍ 40 മില്യണ്‍ നേരിട്ട് നെയ്മറിന്റെ കുടുംബത്തിലേക്കാണ് പോയതെന്നും ഡി.ഐ.സ് ആരോപിക്കുന്നു. ശേഷിക്കുന്ന 17.1 മില്യണ്‍ യൂറോയുടെ 40 ശതമാനം മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കാണിച്ചായിരുന്നു ഡി.ഐ.എസ് നിയമ പോരാട്ടിത്തിനൊരുങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News