ADVERTISEMENT
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് തുടരുന്നു. തായ്വാന്‍ പ്രശ്നം പുതിയ കാലത്തിനനുസൃതമായി പരിഹരിക്കുമെന്ന് പ്രതിനിധി സമ്മേളനോദ്ഘാടനത്തിനിടെ ജനറല്‍ സെക്രട്ടറി ഷി ജിന്‍ പിങ്. സമഗ്രാധിപത്യത്തിനും അധിനിവേശത്തിനും ചൈന ശ്രമിക്കില്ലെന്നും ഷി ജിന്‍ പിങ്ങിന്‍റെ പ്രഖ്യാപനം. ഈ മാസം 22ന് സമ്മേളനം കൊടിയിറങ്ങും.
പരസ്പര സഹകരണത്തിനും പരസ്പരമുള്ള മെച്ചപ്പെടലിനുമായി മറ്റ് രാജ്യങ്ങളുമായി തുറന്ന മനസ്സാണ് ചൈനയ്ക്കുള്ളത്. അതിനുള്ള പരിശ്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചൈന തുടരുമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ചൈനയുടെ പ്രസിഡന്‍റുമായ ഷി ജിന്‍ പിങ് പറഞ്ഞത്.
തായ്വാന്‍ പ്രശ്നം പുതിയ കാലത്തിനനുസൃതമായി പരിഹരിക്കുമെന്നും ദേശീയ പുനരേകീകരണത്തിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും പ്രതിനിധി സമ്മേളനോദ്ഘാടനത്തിനിടെ വ്യക്തമാക്കി. എന്നാല്‍, സമഗ്രാധിപത്യത്തിനും അധിനിവേശത്തിനും ചൈന ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ സമ്മേളനത്തിന് അഭിവാദ്യമറിയിക്കുന്നുണ്ട്. സമ്മേളന സ്മരണക്കായി രണ്ട് ദേശീയ സ്റ്റാമ്പുകളും ചൈന പുറത്തിറക്കി.
പീപ്പിൾസ് ഗ്രേറ്റ് ഹാളില്‍ തുടരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വിവിധ വിഷയങ്ങളിലെ പ്രതിനിധി സമ്മേളന ചര്‍ച്ചകള്‍ തുടരുകയാണ്. ഈ മാസം 22ന് സമ്മേളനം കൊടിയിറങ്ങും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.