ADVERTISEMENT
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരുങ്ങി ഇന്ദിരാഭവനും. കേരളത്തില്‍ നിന്ന് ശശി തരൂരിന് എത്ര വോട്ടെന്ന ആശങ്കയോടെ ഔദ്യോഗിക വിഭാഗം. മനസാക്ഷി വോട്ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് അവസാന നിമിഷവും ശശി തരൂര്‍ അനുകൂലികള്‍. രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.
തരൂര്‍ വിശ്വപൗരനും കേരളത്തിന്റെ അഭിമാനമാണെന്നുമൊക്കെയാണ് സംസ്ഥാന നേതാക്കള്‍ ഇതുവരെ പറഞ്ഞിരുന്നത്. പക്ഷെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തരൂരിനൊപ്പമല്ല കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍. മല്ലികാര്‍ജുന ഖാര്‍ഗെയാണ് തങ്ങളെ സ്ഥാനാര്‍ഥിയെന്ന് ഔദ്യോഗിക വിഭാഗം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
തരൂര്‍ കെപിസിസിയില്‍ എത്തിയപ്പോള്‍ നേതാക്കള്‍ വരെ മുങ്ങി. എന്നിട്ടും തരൂര്‍ കേരളത്തില്‍ ശക്തമായ കാമ്പയില്‍ നടത്തിയാണ് മടങ്ങിയത്. മനസാക്ഷി വോട്ടില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് അവസാന നിമിഷവും തരൂര്‍ നീക്കം. യുവ വോട്ടര്‍മാര്‍ തന്നെ പിന്തുണക്കുമെന്നും തരൂര്‍ അനുകൂലികള്‍ പറയുന്നു.
തരൂരിന്റെ ഈ ആത്മവിശ്വാസമാണ് വിഡി സതീശനെയും സുധാകരനെയും ആശങ്കപ്പെടുത്തുന്നത്. ചെന്നിത്തല മുതലുള്ള മുതിര്‍ന്ന നേതാക്കളും കെസി വേണുഗോപാലിന്റെ അണിയറനീക്കങ്ങളും തരൂരിനെതിരാണ്. എന്നാലും കേരളത്തിലെ ആകെയുള്ള 307 വോട്ടില്‍ തരൂര്‍ എത്രവോട്ട് തന്റെ പെട്ടിയിലാക്കുമെന്ന് നേതാക്കള്‍ക്ക് ഒരു നിശ്ചയവുമില്ല.
കേരളത്തില്‍ നിന്ന് തരൂര്‍ വോട്ട് ചോര്‍ത്തിയാല്‍ സതീശനും സുധാകരനും അതു ക്ഷീണമാകും. മറിച്ച് സ്വന്തം തട്ടകത്തില്‍ തിരിച്ചടി നേരിടുന്നത് തരൂരിനും മോശമാണ്. അതേസമയം വോട്ടെടുപ്പ് സംബന്ധിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും കെപിസിസിയില്‍ പൂര്‍ത്തിയായി.
ഇന്ന് രാവിലെ രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ ഇന്ദിരാഭവനിലാണ് വോട്ടെടുപ്പ് നടക്കുക.സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിംങ്ങ് ഓഫീസര്‍ ജി. പരമേശ്വര എം.എല്‍.എയും, അസി. പി.ആര്‍.ഒ. വി.കെ. അറിവഴകനും വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.