തെക്കന്‍-വടക്കന്‍ പരാമര്‍ശം; സുധാകരന്റെ വാവിട്ട വാക്കുകള്‍ പാര്‍ട്ടിക്ക് കളങ്കമാകുന്നുവെന്ന് വിമര്‍ശനം

കെ.സുധാകരന്റെ വിവാദ പ്രസ്താവനകള്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്നൂവെന്ന് പ്രധാന നേതാക്കള്‍. സുധാകരന്റെ വാവിട്ട വാക്കുകള്‍ പാര്‍ട്ടിക്ക് കളങ്കമാകുന്നു. സെമികേഡര്‍ മുതല്‍  ക്രിമിനല്‍വത്ക്കരണം വരെ പാര്‍ട്ടിക്ക് ക്ഷീണമായെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലും സുധാകരനെതിരെ പ്രതിഷേധം ശക്തം.

കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയശേഷം ഉണ്ടായ വിവാദങ്ങളില്‍ അസ്വസ്തരാണ് നേതാക്കള്‍. കഴിഞ്ഞ ദിവസത്തെ തെക്കന്‍- വടക്കന്‍ പരാമര്‍ശത്തോടെ സുധാകരന്‍ അതിരുവിട്ടെന്നാണ് നേതാക്കള്‍ പറയുന്നത്. കൂടിയാലോചനയില്ല, ഏകപക്ഷീയമായ നീക്കങ്ങള്‍, അതിരുവിട്ട വാക്കുകള്‍ ഇതാണ് സുധാകരനെതിരെയുള്ള വിമര്‍ശനം. സെമി കേഡര്‍ പരിഷ്‌കരണത്തില്‍ നിന്ന് പാര്‍ട്ടിയിലെ ക്രിമിനല്‍ വത്ക്കരണത്തിലേക്ക് സുധാകരന്‍ നീങ്ങിയെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.

സുധാകരനുമായി തെറ്റിപ്പിരിഞ്ഞ പല മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തനരംഗം തന്നെ വിട്ടു.   ഇക്കൂട്ടത്തില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ വരെയുണ്ട്. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശവും വിമാനത്തിനുള്ളിലെ ആക്രമണം അടക്കമുള്ള വിഷയങ്ങള്‍, എസ്എഫ്‌ഐ നേതാവ് ധീരജിന്റെ കൊലപാതകവും പ്രതികകളെ സുധാകരന്‍ പരസ്യമായി ന്യായീകരിച്ചതും വിവാദമായി , എകെ.ജി സെന്റര്‍ ആക്രമണത്തില്‍ സുധാകരന്റെ അനുയായി പ്രതിപട്ടികയില്‍ എത്തിയതുവരെ നീളുന്നു സംഭവങ്ങള്‍.

അവസാനം എല്‍ദോസ് കുന്നപ്പിള്ളിയുടെ പീഡന കേസിലും കെപിസിസി അധ്യക്ഷന്‍ സംശയത്തിന്റെ നിഴലിലാണ്. തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുകയാണ് സുധാകരന്‍ എന്നാണ് വിമര്‍ശനം ഉയരുന്നത്. സോഷ്യല്‍ മീഡിയയിലും സുധാകരനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. സുധാകരന്റെ സംഘടനാ ശൈലി കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന പരാതി ഉന്നയിച്ച മുന്‍ കെപിസിസി അധ്യക്ഷന്റെ നിലപാടാണ് ശരിയെന്ന് സമ്മതിക്കുകയാണ്  ഇപ്പോള്‍ പലരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here