ആര്‍എസ്പി അംഗത്വത്തില്‍ വന്‍ ഇടിവ്; 3 വര്‍ഷത്തിനിടെ 6000 അംഗങ്ങള്‍ കുറഞ്ഞു

ആര്‍എസ്പി അംഗത്വത്തില്‍ വന്‍ ഇടിവ്. മൂന്നു വര്‍ഷത്തിനിടെ 6000 അംഗങ്ങള്‍ കുറഞ്ഞതായി സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി എ എ അസീസ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.യുഡിഎഫ് പാളയം ആര്‍.എസ്.പിക്ക് യോജിച്ചതല്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തുറന്നടിച്ചു.സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും സമവായമായില്ലെങ്കില്‍ മത്സരത്തിനും സാധ്യത.സംസ്ഥാന സെക്രട്ടറി സ്ഥാനം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നും ഇരു കൂട്ടരും ഭീഷണി മുഴക്കി.

കഴിഞ്ഞ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ പാര്‍ടി അംഗങ്ങള്‍ 13147 ആയിരുന്നു. ഇപ്പോള്‍ 7147 ആയി ചുരുങ്ങി. വയനാട് ജില്ലയില്‍ ഉള്‍പ്പെടെ പലയിടത്തും പാര്‍ടി നിര്‍ജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആലപ്പുഴയില്‍ ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയെ ദുര്‍ബലമാക്കുന്നു.കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ പക്ഷെ സംസ്ഥാന സര്‍ക്കാരിനെതിരെ കാര്യമായ വിമര്‍ശനങ്ങള്‍ ഇല്ല. പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ചെറുക്കണം.

ആര്‍.എസ്.പിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണം, നിയമസഭ തെരഞ്ഞെടുപ്പില്‍ ചവറ കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം പാര്‍ട്ടിയെ കോണ്‍ഗ്രസ് അവഗണിക്കുന്നു.തദ്ദേശ സ്ഥാപനങ്ങളിലേക്ക് ലഭിക്കുന്ന സീറ്റുകളില്‍ പോലും കോണ്‍ഗ്രസില്‍ നിന്നും വിമതര്‍ മത്സരിക്കുന്നു.ഇടതു മുന്നണിയിലായിരുന്നപ്പോള്‍ സഹകരണ ബാങ്കുകളിലടക്കം പ്രാതിനിധ്യം ലഭിച്ചിരുന്നു

യുഡിഎഫിലെത്തിയത് കൊണ്ട് പാര്‍ട്ടിക്ക് കാര്യമായ ഗുണമുണ്ടായില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടപത്തി. ചര്‍ച്ച ഇന്നും തുടരും. അതേ സമയം സംസ്ഥാന കമ്മിറ്റിയുടെ എണ്ണം 75 ആയി ചുരുക്കി. സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും സമവായമായില്ലെങ്കില്‍ മത്സരത്തിനും സാധ്യത. സംസ്ഥാന സെക്രട്ടറി സ്ഥാനം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നും ഇരു കൂട്ടരും ഭീഷണി മുഴക്കി.സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് വീണ്ടിം ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News