
കോഴിക്കോട് കുന്നമംഗലത്ത് യുവാവിന് വെട്ടേറ്റു. കുന്നമംഗലം ചെത്തുകടവ് സ്വദേശി ജിതേഷിനാണ് വെട്ടേറ്റത്. തലക്കും കാലിനും പരിക്കേറ്റ ജിതേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞാറാഴ്ച്ച രാത്രിയാണ് കുന്നമംഗലം ചെത്തുകടവ് സ്വദേശി ജിതേഷിന് വെട്ടേറ്റത്.
വീടിനു സമീപത്ത് വെച്ച് ഒരു സംഘം ജിതേഷിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും കണ്ണിനും കാലിലും പരിക്കേറ്റ ജിതേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ കുന്നമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജിതേഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇയാൾക്കെതിരെ കാപ്പ ഉൾപ്പെടെ ചുമത്തിയിരുന്നതായും പോലീസ് പറഞ്ഞു. ഇയാളോട് വൈരാഗ്യമുള്ള ആരോ ആക്രമിച്ചതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here