പള്ളിക്കള്ളന്മാര്‍ കുടുങ്ങി; നിർണ്ണായക വിധിയുമായി വഖഫ് ബോര്‍ഡ്

മലപ്പുറം മൂന്നാക്കൽ പള്ളി മുൻ മഹല്ല് ഭാരവാഹികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ സംസ്ഥാന വഖഫ് ബോഡിൻ്റെ നിർണ്ണായക വിധി. കോടിക്കണക്കിന് രൂപയുടെ സ്വത്തു വകകളും സ്വര്‍ണ ഉരുപ്പടികളും  കൊള്ളയടിച്ച മുസ്ലിം ലീഗ് നേതാക്കൾക്കെതിരെയാണ് വഖഫ് ബോർഡ്  വിധി.

പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും ബോർഡ് ഉത്തരവിട്ടു. 17 വര്‍ഷക്കാലം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വഖഫ് ബോര്‍ഡ്, പള്ളിക്കമ്മിറ്റി ഭാരവാഹികളായിരുന്ന   പുതുക്കുടി അബൂബക്കര്‍, പാലക്കല്‍ ഷെരീഫ്, വിപി സുബൈര്‍,വലിയ പറമ്പില്‍ സദക്കത്തുള്ള എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ഇവർ  മുസ്ലിം ലീഗ് നേതാക്കളാണ്. മൂന്നാക്കല്‍ മഹല്ല് നിവാസികളായ കലകപാറ അലവി ,കൊട്ടാമ്പാറ മാളിയേക്കല്‍ മുഹമ്മദ് കുട്ടി, വി.പി ആലിയാമുട്ടി തുടങ്ങിയവര്‍  നല്‍കിയ പരാതിയാണ്  വഖഫ്  ബോര്‍ഡിന്റെ  നിര്‍ണ്ണായ വിധി.

തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും മറ്റും കാലാവധി കഴിഞ്ഞിട്ടും നിയമാനുസരണം കമ്മറ്റി ജനറല്‍ ബോഡി വിളിച്ചു കൂട്ടുകയോ വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുകയോ കമ്മറ്റിയില്‍ അവതരിപ്പിക്കുകയോ ചെയ്യാതെ കോടികണക്കിന് രൂപയുടെ നഷ്ടം  പള്ളിക്ക് വരുത്തി വെച്ചു എന്ന്   വഖഫ് ബോര്‍ഡ് കണ്ടെത്തി.

പള്ളി  വരുമാനവും ആയതിന്റെ സ്വത്തുക്കളും കമ്മറ്റി ഭാരവാഹികള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും അഴിമതി നടത്തിയതായും കണ്ടെത്തി. പള്ളിയിലെ സ്വത്തുക്കളും സ്വര്‍ണ്ണ ഉരുപ്പടികളും ഉള്‍പെടെ കോടി കണക്കിന് രൂപയുടെ സ്വത്തു വകകളാണ് കൊള്ളയടിക്കപെട്ടതെന്നും വഖഫ് ബോര്‍ഡ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News