ADVERTISEMENT
എല്‍ദോസ് കുന്നപ്പിള്ളി ഒമ്പതാം ഒളിവിൽ. ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിയുടെ ഒളിസങ്കേതം കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം പല സംഘങ്ങളായി വിവിധ ജില്ലകളിൽ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
സൈബർ സെൽ സഹായത്തോടെയാണ് അന്വേഷണം. എൽദോസ് കുന്നപ്പിള്ളി മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാൽ ഇദ്ദേഹം ബന്ധപ്പെടാൻ ഇടയുള്ള വ്യക്തിളുടെ മൊബൈൽ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ പിടിക്കൂടാൻ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.അതേസമയം ഇരയുമായുള്ള തെളിവെടുപ്പ് ക്രൈംബ്രാഞ്ച് പൂർത്തിയാക്കിയിട്ടുണ്ട്. CC TV ദൃശ്യങ്ങൾ അടക്കം കണ്ടെടുക്കുവാനുള്ള ശ്രമവും അന്വേഷണ സംഘം നടത്തുന്നുണ്ട്.
അതേസമയം അധ്യാപികയെ ബലാത്സംഗംചെയ്‌ത കേസിൽ ഒളിവിലുള്ള പ്രതി എൽദോസ് കുന്നപ്പിള്ളി എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാൻ എത്തുമോയെന്ന് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു. എംഎൽഎയായ കുന്നപ്പിള്ളിക്ക് വോട്ടുണ്ട്.
ഇന്ദിരാ ഭവനിലാണ് വോട്ടെടുപ്പ്. രഹസ്യബാലറ്റിലെ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തണമെങ്കിൽ എൽദോസ് ഇന്ദിരാഭവനിലെത്തണം. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ 20ലേക്ക് മാറ്റിയ കോടതി എന്നാൽ അറസ്‌റ്റ് തടഞ്ഞിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.