കേരളത്തിലെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചു:മുഖ്യമന്ത്രി|Pinarayi Vijayan

കേരളത്തിലെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള ദൗത്യം ആരംഭിച്ച് കഴിഞ്ഞിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan).

അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനത്തില്‍ ലോകത്തിലെ എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്വീറ്റിന്റെ പൂര്‍ണ രൂപം:-

കേരളത്തിലെ കടുത്ത ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള ഒരു ദൗത്യം ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ സഹായം ആവശ്യമുള്ള 64,006 കുടുംബങ്ങളെ കണ്ടെത്തി. ഈ അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനത്തില്‍, ലോകത്തിലെ എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News