ADVERTISEMENT
വിഴിഞ്ഞത്ത് സമരം ശക്തമാക്കി ലത്തീൻ അതിരൂപത. തുറമുഖ നിർമ്മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ റോഡ് ഉപരോധിക്കുകയാണ്.
ആറ്റിങ്ങൽ, പൂവാർ, ഉച്ചക്കട , ചാക്ക, തിരുവല്ലം, സ്റ്റേഷൻ കടവ്, എന്നിങ്ങനെ ആറ് സ്ഥലങ്ങളിലാണ് റോഡ് ഉപരോധിക്കുന്നത്. വള്ളങ്ങളും വലകളും ഉൾപ്പെടെയാണ് മത്സ്യത്തൊഴിലാളികൾ സമരത്തിനെത്തിയിരിക്കുന്നത്.
വള്ളങ്ങള്‍ അടക്കം ഉപയോഗിച്ചാണ് ഉപരോധസമരം. ആറ്റിങ്ങല്‍. ചാക്ക, തിരുവല്ലം, വിഴിഞ്ഞം, സ്‌റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട തുടങ്ങിയ കേന്ദ്രങ്ങളിലാണ് സമരം. ആറ്റിങ്ങലില്‍ സ്ത്രീകള്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് സമരം നടത്തുകയാണ്.
റോഡ് ഉപരോധസമരത്തെത്തുടര്‍ന്ന് ആറ്റിങ്ങല്‍, തിരുവല്ലം, വാഴമുട്ടം എന്നിവിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. സ്റ്റേഷന്‍ കടവും സമരക്കാര്‍ ഉപരോധിച്ചു. വിഎസ് എസ് സിയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. ചാക്ക ബൈപ്പാസിലും ഗതാഗതം തടസ്സപ്പെട്ടു. നഗരത്തില്‍ നിന്നും ബൈപ്പാസിലേക്കുള്ള ഗതാഗതം വഴിതിരിച്ചു വിടുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.