കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്;’ചെയ്യാവുന്നെതെല്ലാം ചെയ്തു, പൂര്‍ണ ആത്മവിശ്വാസത്തിലാണ്’: ശശി തരൂര്‍| Shashi Tharoor

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ആത്മവിശ്വാസത്തില്‍ ശശി തരൂര്‍(Shashi Tharoor). താന്‍ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും ഒപ്പമില്ലാത്തവരും പിന്തുണച്ചുവെന്നും തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ മാറ്റത്തിന്റെ സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തന രീതിയോട് തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധ്യക്ഷ തെരഞ്ഞെടുപ്പിനായി എഐസിസിയിലും, പിസിസികളിലുമായി സജ്ജീകരിച്ചിട്ടുള്ള 67 ബൂത്തുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് മണിക്കാണ് അവസാനിക്കുക.

പത്ത് മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെല്ലാം വോട്ട് ചെയ്തു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, ജയറാം രമേശ്, അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ദില്ലിയിലെ എഐസിസി ആസ്ഥാനത്താണ് വോട്ട് ചെയ്തത്. കേരളത്തില്‍ കെപിസിസി ആസ്ഥാനത്ത് ഒരുക്കിയ പോളിംഗ് സ്റ്റേഷനില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, രാഘവന്‍, മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ വോട്ട് ചെയ്തു.

തിരുവനന്തപുരം മണ്ഡലത്തിലെ മികച്ച സ്ഥാനാര്‍ഥിയാണ് തരൂരെന്നും എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് താന്‍ ഖാര്‍ഗെയെ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു വോട്ട് ചെയ്ത ശേഷം കെ മുരളീധരന്റെ പ്രതികരിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും തരൂര്‍ പിന്മാറേണ്ടതായിരുന്നുവെന്നാണ് കൊടിക്കുന്നില്‍ സുരേഷും പ്രതികരിച്ചത്. തന്റെ പിന്തുണ ഗാര്‍ഖെയ്ക്കാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. എന്നാല്‍ തന്റെ പിന്തുണ തരൂരിനാണെന്ന് എം കെ രാഘവന്‍ എംപി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News