Food: ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനുമൊപ്പം കഴിക്കാം ആലൂ സബ്ജി

ബ്രേക്ക്ഫാസ്റ്റിന്(breakfast) പലഹാരത്തിനൊപ്പം ഉണ്ടാക്കുന്ന കറി(curry) തന്നെ ഉച്ചയ്ക്കും ചോറിനൊപ്പം കഴിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് പരീക്ഷിക്കാനിതാ കിടിലനൊരു വെജിറ്റബിള്‍ കറി. ഇതെങ്ങനെ തയാറാക്കാമെന്ന് നോക്കാം..
ആലു സബ്ജിയാണ് ഈ വിഭവം.

ആവശ്യമായ ചേരുവകള്‍

ഉരുളക്കിഴങ്ങ് – വലിയ ചതുരക്കഷ്ണങ്ങളായി മുറിച്ചത് രണ്ടോ മൂന്നോ എണ്ണം
നെയ്യ് – 3 ടേബിള്‍ സ്പൂണ്‍
ജീരകം – 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – എണ്ണം
ഇഞ്ചി- ഒരിഞ്ച് നീളത്തിലൊരു കഷ്ണം
കായം- കാല്‍ സ്പൂണ്‍

മുളകുപൊടി (കശ്മീരി ചില്ലി മിക്സ് ചെയ്യാം ) – 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടേബിള്‍ സ്പൂണ്‍
തക്കാളി – മീഡിയം വലുപ്പമുള്ള രണ്ടെണ്ണം വലിയ ചതുരക്കഷ്ണങ്ങളാക്കിയത്
ഉപ്പ് – ആവശ്യത്തിന്
ചെറിയൊരു കഷ്ണം ചെറുനാരങ്ങ
മല്ലിയില

തയ്യാറാക്കുന്നത്

ആദ്യം പച്ചമുളകും ഇഞ്ചിയും അല്‍പം ഉപ്പും ഒന്ന് അരച്ചെടുത്ത് മാറ്റിവയ്ക്കുക. കുക്കര്‍ അടുപ്പത്ത് വച്ച് അത് ചൂടാകുമ്പോള്‍ അല്‍പം നെയ്യൊഴിക്കുക. ഇതിലേക്ക് ജീരകം, പച്ചമുളക്- ഇഞ്ചി പേസ്റ്റ്, കായം എന്നിവ ഒന്നിന് പിന്നാലെ ഒന്നായി പതിയെ ചേര്‍ക്കുക. മസാലപ്പൊടികളും ഇടാം.

Bhandare Wale Aloo ki Sabzi | Vrat Wale Alu ki Sabzi - ãhãram

എല്ലാം നന്നായി ഒന്നിളക്കിയ ശേഷം പതിയെ തക്കാളി ചേര്‍ക്കാം. തക്കാളി നന്നായി വരണ്ടുവരുന്നത് വരെ ഇളക്കണം. ശേഷം ഇതിലേയ്ക്ക് ഉരുളക്കിഴങ്ങ് ചേര്‍ക്കാം. ഒപ്പം തന്നെ അല്‍പം നെയ്യും വെള്ളവും കൂടി ചേര്‍ക്കണം. ഇനി എല്ലാം നന്നായി ഇളക്കിയ ശേഷം കുക്കറിന്‍റെ അടപ്പിട്ട് വേവിക്കാൻ വയ്ക്കാം.

രണ്ടോ മൂന്നോ വിസില്‍ വരുന്നത് വരെ നോക്കാം. ഇതിന് ശേഷം ആവി പോയി കുക്കര്‍ തുറന്നുകഴിഞ്ഞാല്‍ ഉരുളക്കിഴങ്ങ് തവി വച്ച് ഒന്നുടച്ചെടുക്കണം. ഒന്നുകൂടി കറി തിളപ്പിച്ച ശേഷം മല്ലിയില ഇടാം. ഒപ്പം തന്നെ അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കാം. അടിപൊളി ആലൂ സബ്ജി റെഡി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News