ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശക്ക് അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ:PDT ആചാരി

മന്ത്രി സ്ഥാനം സ്വന്തം ഇഷ്ട പ്രകാരം റദ്ദാക്കാനുള്ള അധികാരം ഗവർണർക്കില്ലെന്ന് ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി. അങ്ങനെ ചെയ്യുന്നതിനുള്ള അധികാരം ഗവർണർക്ക് ഭരണഘടന നൽകുന്നുമില്ല.

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമേ ഗവർണർക്ക് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനാവൂ എന്നും പി ഡി ടി ആചാരി പറഞ്ഞു. ഗവർണർക്കെതിരെ വിമർശനം ഉന്നയിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കും മന്ത്രിസഭയ്‌ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്‌താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ​ഗവർണറുടെ ട്വീറ്റ്.

RSS ന്റെ ചരടുവലികളുടെ താളത്തിന് അനുസരിച്ച തുള്ളുന്ന ഒരാളായി ഗവര്‍ണ്ണര്‍ മാറി:എം വി ജയരാജന്‍

അധികാരമില്ലാത്ത ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജല്‍പനം മാത്രമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതെന്ന് എം വി ജയരാജന്‍. അതിന് അത്രമാത്രം പ്രാധാന്യമേയുളളൂവെന്നും എം വി ജയരാജന്‍ പറഞ്ഞു.

നേരത്തെ മോഹന്‍ ഭഗവതിനെ ഒരു ആര്‍എസ്എസ്സുകാരന്റെ വീട്ടില്‍ പോയി രഹസ്യ ചര്‍ച്ച നടത്തിയതിന് ശേഷം ആര്‍എസ്എസ്സിന്റെ പിന്തുണ തനിക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തിയാണ് ഗവര്‍ണര്‍ ഇപ്രകാരമൊക്കെ ചെയ്യുന്നത്. ആര്‍എസ്എസ്സിന്റെ ചരടുവലികളുടെ താളത്തിനനുസരിച്ച് തുള്ളുന്ന ഒരാളായി ഗവര്‍ണര്‍ അധഃപതിച്ചുവെന്നും എം വി ജയരാജന്‍ പറഞ്ഞു.

ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു മന്ത്രിസഭയെയും അതിലുള്ള മന്ത്രിമാരെയും പുറത്താക്കുമെന്നൊക്കെ പറയുന്നതിന് ഇത് വെള്ളരിക്കാപ്പട്ടണമാണോ?ഒരു ആര്‍എസ്എസ്സുകാരന്റെ തറവേലയാണ് ഗവര്‍ണര്‍ ഇപ്പോള്‍ കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് സര്‍വകലാശാലകളില്‍ അതിരുവിട്ട് ഇടപെടുന്നത്-എം വി ജയരാജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News