MV Govindan Master: മന്ത്രിമാരെ തിരിച്ച് വിളിക്കാൻ ഗവർണർക്ക് അധികാരമില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

ഗവർണറും(governor) മന്ത്രിമാരും ഭരണഘടനാ പ്രകാരം പ്രവർത്തിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ(mv govindan master). മന്ത്രിമാരെ തിരിച്ച് വിളിക്കാൻ ഗവർണർക്ക് ഭരണഘടനാ പരമായി അധികാരമില്ല. രാഷ്ട്രപതിക്ക് ഗവർണറെയും തിരിച്ചുവിളിക്കാനാവില്ല.

ഗവർണർ അധികാരമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. അമിതാധികാര പ്രവണതയാണ് ഗവർണർ കാട്ടുന്നതെന്നും താൻ RSS ആണ് എന്ന് പരസ്യമായി പറഞ്ഞ വ്യക്തിയാണ് ഗവർണറെന്നും എംവി ഗോവിന്ദൻ തുറന്നടിച്ചു.

അതേസമയം അധികാരമില്ലാത്ത ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജല്‍പനം മാത്രമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതെന്ന് എം വി ജയരാജന്‍(MV Jayarajan) പറഞ്ഞു. അതിന് അത്രമാത്രം പ്രാധാന്യമേയുളളൂവെന്നും എം വി ജയരാജന്‍ പറഞ്ഞു.
നേരത്തെ മോഹന്‍ ഭഗവതിനെ ഒരു ആര്‍എസ്എസ്സുകാരന്റെ വീട്ടില്‍ പോയി രഹസ്യ ചര്‍ച്ച നടത്തിയതിന് ശേഷം ആര്‍എസ്എസ്സിന്റെ പിന്തുണ തനിക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തിയാണ് ഗവര്‍ണര്‍ ഇപ്രകാരമൊക്കെ ചെയ്യുന്നത്. ആര്‍എസ്എസ്സിന്റെ ചരടുവലികളുടെ താളത്തിനനുസരിച്ച് തുള്ളുന്ന ഒരാളായി ഗവര്‍ണര്‍ അധഃപതിച്ചുവെന്നും എം വി ജയരാജന്‍ പറഞ്ഞു.

ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു മന്ത്രിസഭയെയും അതിലുള്ള മന്ത്രിമാരെയും പുറത്താക്കുമെന്നൊക്കെ പറയുന്നതിന് ഇത് വെള്ളരിക്കാപ്പട്ടണമാണോ?ഒരു ആര്‍എസ്എസ്സുകാരന്റെ തറവേലയാണ് ഗവര്‍ണര്‍ ഇപ്പോള്‍ കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് സര്‍വകലാശാലകളില്‍ അതിരുവിട്ട് ഇടപെടുന്നത്-എം വി ജയരാജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News