‘നരബലി ഭവന സന്ദര്‍ശനത്തിന് സ്‌പെഷ്യല്‍ സര്‍വീസ് 50 രൂപ’; നല്ല ഓട്ടം കിട്ടുന്നുണ്ടെന്ന് ഓട്ടോഡ്രൈവര്‍|Elanthoor

പത്തനംതിട്ട ഇലന്തൂരില്‍ നരബലി നടന്ന ഭഗവല്‍സിംഗിന്റെ വീട്ടിലേക്ക് സ്‌പെഷല്‍ സര്‍വീസ് നടത്തി ഓട്ടോ ഡ്രൈവര്‍(Auto Driver). ഇലന്തൂര്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ഗിരീഷാണ് ഭഗവല്‍സിംഗിന്റെ വീട് കാണാനെത്തുന്നവര്‍ക്കായി സര്‍വീസ് നടത്തുന്നത്.

‘നരബലി ഭവന സന്ദര്‍ശനം’ എന്ന ബോര്‍ഡ് വച്ചാണ് ഗിരീഷ് ഓട്ടോ സ്റ്റാന്‍ഡില്‍ കിടക്കുന്നത്. തനിക്ക് നല്ലതുപോലെ ഓട്ടവും കിട്ടുന്നുണ്ടെന്നാണ് ഗിരീഷ് പറയുന്നത്. ഇലന്തൂര്‍ ജംങ്ഷനില്‍ നിന്ന് 3 കിലോമീറ്ററോളം ദൂരമാണ് നരബലി നടന്ന വീട്ടിലേക്കുള്ളത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദിവസവും ഒട്ടേറെപ്പേരാണ് വീട് കാണാനെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News