ഗവര്‍ണറുടെ ട്വീറ്റില്‍ ഒരാളുടെ പേരും പ്രത്യേകിച്ച് പറയുന്നില്ല: മന്ത്രി ആര്‍ ബിന്ദു

ഞങ്ങള്‍ ആരും ഒരു പ്രശ്‌നമുണ്ടാകുന്ന തരത്തിലും സംസാരിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റില്‍ ഒരു മന്ത്രിയെ കുറിച്ച് പ്രത്യേക പരാമര്‍ശം ഇല്ലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഏറ്റവും സംയമനത്തോടുകൂടിയാണ് എല്ലാവരും സംസാരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണർക്കെതിരെ വിമർശനം ഉന്നയിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന ഭീഷണിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ട്വീറ്റ് ചെയ്തിരുന്നു. ഗവർണറെ ഉപദേശിക്കാം, വിമർശനം വേണ്ട. വിമർശിച്ചാൽ പുറത്താക്കുമെന്നാണ്  ട്വിറ്ററിൽ ഗവർണർ  കുറിച്ചത്.

മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും- ​ഗവർണർ ട്വീറ്റ് ചെയ്തു.

ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കേരള സർവകലാശാല സെനറ്റിലെ 15 സെനറ്റംഗങ്ങളെ  ഗവർണർ പിൻവലിച്ചിരുന്നു.

ഗവർണർ വിമർശനങ്ങൾക്ക് അതീതനാണെന്ന് ഭരണഘടനയിലോ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലോ ഇല്ലെന്നിരിക്കെയാണ് ഗവർണറുടെ വിവാദ പ്രസ്‌താവന.ഗവർണറുടെ ഓഫീസിൽ അടുത്തിടെ നിയമിതനായ ബിജെപിക്കാരനാണ് ഇത്തരം കരു നീക്കങ്ങൾക്ക് പിറകിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News