ഇല്ലാത്ത അധികാരമുണ്ട് എന്ന ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധം:പ്രൊഫ.കെ വി തോമസ്|KV Thomas

ഇല്ലാത്ത അധികാരമുണ്ട് എന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് പ്രൊഫ.കെ വി തോമസ്(KV Thomas). ഭരണഘടനാപരമായി ഇല്ലാത്ത അധികാരം തനിക്കുണ്ടെന്ന് ഗവര്‍ണര്‍ ശഠിക്കരുതെന്നും പ്രൊഫ.കെ വി തോമസ് പ്രതികരിച്ചു.

ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ച് വളരെ വ്യക്തമായി ഭരണഘടനയില്‍ നിര്‍വ്വചിച്ചിട്ടുണ്ട്. മന്ത്രിമാരെ നിയമിക്കുന്നത് നിയമസഭയില്‍ ഭൂരിപക്ഷമുള്ള മുഖ്യമന്ത്രിയാണ്. ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്വമാണ്.

നിയമസഭയില്‍ അംഗീകരിക്കുന്ന ബില്ലുകള്‍ പാസാക്കുകയെന്നത് ഗവര്‍ണറുടെ സാമാന്യ അധികാരമാണെന്നും എന്നാല്‍ ഇല്ലാത്ത അധികാരമുണ്ട് എന്ന ഗവര്‍ണറുടെ നിലപാട് ഭരണഘടന വിരുദ്ധമാണെന്നും കെ വി തോമസ് പറഞ്ഞു. ഭരണഘടന പ്രകാരം ലഭിച്ചിട്ടുള്ള അധികാരങ്ങള്‍ക്കപ്പുറത്ത് വേറൊരു അധികാരം ഗവര്‍ണര്‍ക്കില്ലെന്നും ഭീഷണിയുടെ സ്വരം ഗവര്‍ണര്‍ക്ക് യോജിച്ചതല്ലെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News