Social Media: നായ്ക്കുട്ടിയെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് പൂച്ചക്കുട്ടി; വീഡിയോ വൈറൽ

മനുഷ്യമനസ്സിനെ സ്പർശിക്കുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ(social media) വൈറലാ(viral)കാറുണ്ട്. കുഞ്ഞുകുട്ടികളുടെയും  മൃഗങ്ങളുടെ വീഡിയോകൾക്ക് കാഴ്ചക്കാരേറെയാണ്. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഒരു വളര്‍ത്തുപൂച്ചയുടെയും നായ്ക്കുട്ടിയുടെയും വീഡിയോ ആണിത്.
നായ്ക്കുട്ടിയെ വളരെ സ്നേഹത്തോടെ സമീപിക്കുന്ന ഒരു പൂച്ചയുടെ വീഡിയോ ആണ് കാഴ്‍ചക്ൿർ ഏറ്റെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.

വീഡിയോയുടെ തുടക്കത്തില്‍ ഉറങ്ങുന്ന നായ്ക്കുട്ടിയെ പൂച്ചക്കുട്ടിയുടെ പുറത്ത് കൊണ്ട് കിടത്തുന്നതാണ് കാണുന്നത്. നായ്ക്കുട്ടിയെ കിടത്തിയതോടെ പൂച്ചക്കുണ്ടായ ഭാവമാണ് അതിൽ ഏറ്റവും രസകരം. വളരെ സ്നേഹത്തോടെ അതിനെ കെട്ടിപ്പിടിക്കുകയായിരുന്നു പൂച്ച ചെയ്തത്. മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങൾ കയ്യടിയോടെ ഏറ്റെടുത്തുകഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like