മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മോളി കണ്ണമാലി(Molly Kannamali). ഇപ്പോഴിതാ നടി ഇംഗ്ലീഷ് സിനിമ(english movie)യില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ADVERTISEMENT
ടുമാറോ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജി ചിത്രത്തിലാണ് മോളി ഒരു പ്രധാന വേഷം ചെയ്യാന്‍ പോകുന്നത്. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയ ആന്താളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്.
അവര്‍ക്കൊപ്പമാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ചിത്രത്തിലേക്ക് മോളിയുടെ അരങ്ങേറ്റം. ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി കൂടിയായ ജോയ് കെ മാത്യുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.